---
title: "ചെക്യാട് ഗ്രാമപഞ്ചായത്ത് പാറക്കടവ് ടൗണിൽ പുതിയ കംഫർട്ട് സ്റ്റേഷൻ നാടിന് സമർപ്പിച്ചു"
english_title: "New Comfort Station Inaugurated in Parakkadavu Town"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391514/parakkadavu-comfort-station-inaugurated"
published_at: "2026-11-13T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af72b26607f5_parakkadavu-comfort-station-inaugurated.jpg"
keywords: ["LocalGovernance", "PublicFacility", "Infrastructure", "Panchayat"]
---

# ചെക്യാട് ഗ്രാമപഞ്ചായത്ത് പാറക്കടവ് ടൗണിൽ പുതിയ കംഫർട്ട് സ്റ്റേഷൻ നാടിന് സമർപ്പിച്ചു

> **Lead Summary:** പാറക്കടവ്: പാറക്കടവ് ടൗണിൽ ജനങ്ങളുടെ ചിരകാലാഭിലാഷമായ പൊതു ടോയ്ലറ്റ് യാഥാർത്ഥ്യമായി. ചെക്യാട് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻവശത്തായി പുതുതായി നിർമ്മിച്ച കംഫർട്ട് സ്റ്റേഷന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ നിർവഹിച്ചു.

## Article Content

പാറക്കടവ്: പാറക്കടവ് ടൗണിൽ ജനങ്ങളുടെ ചിരകാലാഭിലാഷമായ പൊതു ടോയ്ലറ്റ് യാഥാർത്ഥ്യമായി. ചെക്യാട് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻവശത്തായി പുതുതായി നിർമ്മിച്ച കംഫർട്ട് സ്റ്റേഷന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ നിർവഹിച്ചു.

​ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എച്ച്. ഹമീദ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാറക്കടവ് ടൗണിലെത്തുന്ന യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആശങ്കകൾക്കും ഏറെക്കാലത്തെ ആവശ്യത്തിനുമാണ് ഇതിലൂടെ പരിഹാരമായിരിക്കുന്നത്.

​ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ. ജമീല, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നുസ്രത്ത് രയരോത്ത്, ദ്വര കെ., ഫായിസ് ചെക്യാട്, സലീം ചെക്യാട്, മൈമൂനത്ത് എം.പി., നസീയ്യത്ത് മാമുണ്ടേരി, റൈഹാനത്ത് പറേമ്മൽ, സെക്രട്ടറി ഇൻ ചാർജ് ബിജുമോൻ പി., ഹെഡ് ക്ലാർക്ക് രമേശൻ പി.പി. എന്നിവർ സംസാരിച്ചു.

​കൂടാതെ സുബൈർ പറേമ്മൽ, ഹനീഫ പി., ലത്തീഫ് പാറക്കടവ്, വി.വി. മൊയ്തു, കെ.പി. അസീസ്, മഹമൂദ് പാറക്കടവ്, അബൂബക്കർ ഹാജി രായരോത്ത്, ഹസ്സൻ പി. തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

A new public comfort station has been inaugurated in Parakkadavu town, fulfilling a long-pending demand of residents and travelers. The facility was opened by Chekyad Grama Panchayat President Ahmed Punnakkal in front of the panchayat office.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391514/parakkadavu-comfort-station-inaugurated)