---
title: "വാണിമേൽ ഉത്സവത്തിന് ഒരുങ്ങി! വാണിമേൽ ഫെസ്റ്റ് ഇന്ന് മുതൽ"
english_title: "Vanimel Fest Begins Today: 23-Day Mega Celebration in Kannukulang"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391549/vanimel-fest-mega-celebration-"
published_at: "2026-11-14T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7d77314cf2_vanimel-fest-mega-celebration-.jpg"
keywords: ["VanimelFest", "Kannukulang", "AmusementPark", "FlowerShow", "FoodCourt"]
---

# വാണിമേൽ ഉത്സവത്തിന് ഒരുങ്ങി! വാണിമേൽ ഫെസ്റ്റ് ഇന്ന് മുതൽ

> **Lead Summary:** **വാണിമേൽ: **ആഘോഷങ്ങളുടെ പൂരമൊരുക്കി വാണിമേൽ ഫെസ്റ്റ് 2026 എത്തുന്നു. വാണിമേൽ കന്നുകുളത്ത് നവംബർ 14 മുതൽ ഡിസംബർ 6 വരെ നീണ്ടുനിൽക്കുന്ന മെഗാ ഫെസ്റ്റിലാണ് നാട് ഒന്നാകെ ഒത്തുചേരുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. ഇന്ന് വൈകുന്നേരം 7 മണിക്ക് പ്രശസ്ത റാപ്പർ നിഷ് എൻ കെ ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും.

## Article Content

**വാണിമേൽ: **ആഘോഷങ്ങളുടെ പൂരമൊരുക്കി വാണിമേൽ ഫെസ്റ്റ് 2026 എത്തുന്നു. വാണിമേൽ കന്നുകുളത്ത് നവംബർ 14 മുതൽ ഡിസംബർ 6 വരെ നീണ്ടുനിൽക്കുന്ന മെഗാ ഫെസ്റ്റിലാണ് നാട് ഒന്നാകെ ഒത്തുചേരുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. ഇന്ന് വൈകുന്നേരം 7 മണിക്ക് പ്രശസ്ത റാപ്പർ നിഷ് എൻ കെ ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും.

**ഹൈടെക് അമ്യൂസ്‌മെന്റ് പാർക്ക്**

ജോയിന്റ് വീൽ, ഡ്രാഗൺ, ബ്രേക്ക് ഡാൻസ്, മാരുതി മരണക്കിണർ... ആവേശം നിറയ്ക്കുന്ന റൈഡുകളുമായി ഹൈടെക് അമ്യൂസ്‌മെന്റ് പാർക്ക്. കുട്ടികൾക്കായി പ്രത്യേക ചിൽഡ്രൻസ് പാർക്കും ഒരുക്കിയിട്ടുണ്ട്.

**പെറ്റ് ഷോ**

വ്യത്യസ്ത ഇനത്തിൽപ്പെട്ട വളർത്തുമൃഗങ്ങളെ അടുത്തറിയാൻ അവസരം ഒരുക്കുന്ന പെറ്റ് ഷോ ഫെസ്റ്റിന്റെ മറ്റൊരു പ്രധാന ആകർഷണമാണ്.

**ഫ്ലവർ ഷോ**

കണ്ണിന് കുളിർമയേകുന്ന വർണ്ണപ്പൂക്കളുടെ വസന്തം തീർക്കുന്ന ഫ്ലവർ ഷോ കാണാൻ തന്നെ ആയിരങ്ങൾ എത്തും.

**ഫുഡ് കോർട്ട്**

നാവിൽ രുചിയൂറും വിഭവങ്ങളുമായി വിപുലമായ ഫുഡ് കോർട്ട്. നാടൻ രുചികൾ മുതൽ പുതിയ ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ വരെ ഇവിടെ ലഭിക്കും.

**വിപണന - വിജ്ഞാന പ്രദർശനങ്ങൾ**

നിരവധി വിപണന സ്റ്റാളുകളും വിജ്ഞാന പ്രദർശനങ്ങളും ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്. വാങ്ങാനും കാണാനും അറിയാനും ഒരുപാട് കാര്യങ്ങൾ.

**സ്റ്റേജ് പ്രോഗ്രാമുകൾ**

എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കലാപരിപാടികളും സ്റ്റേജ് പ്രോഗ്രാമുകളും ഫെസ്റ്റിനെ കൂടുതൽ ആവേശകരമാക്കും. കുടുംബസമേതം ഒരു ദിവസം ആഘോഷമാക്കാൻ ഇതിലും നല്ല അവസരം വേറെയില്ല. നവംബർ 14 മുതൽ ഡിസംബർ 6 വരെ, വാണിമേൽ കന്നുകുളത്ത് എല്ലാവരെയും കാത്ത് വാണിമേൽ ഫെസ്റ്റ് 2026.

Vanimel Fest 2026 begins at Kannukulang and will run from November 14 to December 6. The mega event features a hi-tech amusement park, pet show, flower show, food court, market stalls, knowledge exhibitions, and daily stage programs for all age groups.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391549/vanimel-fest-mega-celebration-)