---
title: "കഥ മഴയായി...; സഹോദര കഥാകൃത്തുക്കളായി ധ്യാൻ ദേവും നിരഞ്ജനയും"
english_title: "Dhyan Dev and Niranjana Shine as Sibling Story Writers at School Fest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391606/dhyan-dev-niranjana-sibling-story-writers"
published_at: "2026-11-14T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af81d1718853_dhyan-dev-niranjana-sibling-story-writers.jpg"
keywords: ["DhyanDev", "Niranjana", "SchoolArtsFestival", "MalayalamStoryWriting", "KeralaEducation"]
---

# കഥ മഴയായി...; സഹോദര കഥാകൃത്തുക്കളായി ധ്യാൻ ദേവും നിരഞ്ജനയും

> **Lead Summary:** **ഇരിങ്ങണ്ണൂർ: (https://nadapuram.truevisionnews.com/**) ഒരേ ഹാളിൽ സഹോദരങ്ങൾ മത്സരിച്ചപ്പോൾ കഥ മഴയായി പെയ്തു. അങ്ങനെ സഹോദര കഥാകൃത്തുക്കളായി ധ്യാൻ ദേവും നിരഞ്ജനയും കലോത്സവ വേദിയിൽ ശ്രദ്ധേയരായി. ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ നിരഞ്ജനയും ധ്യാൻ ദേവുമാണ് നാദാപുരം ഉപജില്ല സ്കൂൾ കലോത്സവത്തിൽ മലയാളം കഥാരചനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.

## Article Content

**ഇരിങ്ങണ്ണൂർ: (https://nadapuram.truevisionnews.com/**) ഒരേ ഹാളിൽ സഹോദരങ്ങൾ മത്സരിച്ചപ്പോൾ കഥ മഴയായി പെയ്തു. അങ്ങനെ സഹോദര കഥാകൃത്തുക്കളായി ധ്യാൻ ദേവും നിരഞ്ജനയും കലോത്സവ വേദിയിൽ ശ്രദ്ധേയരായി. ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ നിരഞ്ജനയും ധ്യാൻ ദേവുമാണ് നാദാപുരം ഉപജില്ല സ്കൂൾ കലോത്സവത്തിൽ മലയാളം കഥാരചനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.

> മൈസൂരിലെ ബിസിനസുകാരനായ കായപ്പനച്ചിയിലെ പുതുക്കൂൽ താഴെക്കുനിയിൽ സുനിലിന്റെയും രജിനയുടെയും മക്കളാണ് കഥയുടെ വാഗ്ദാനങ്ങളായത്. യു.പി. വിഭാഗത്തിൽ “മഴയുടെ സൗന്ദര്യം” എന്ന കഥയാണ് ധ്യാൻ ദേവിനെ ഒന്നാമനാക്കിയത്. ഹൈസ്കൂൾ വിഭാഗത്തിൽ “അടക്ക പെറുക്കുന്നവർ” എന്ന കഥ നിരഞ്ജനയെയും ജില്ലാ സ്കൂൾ കലോത്സവ മത്സരാർത്ഥിയാക്കി.

ഏഴാം ക്ലാസുകാരനായ ധ്യാനും പത്താം ക്ലാസുകാരിയായ നിരഞ്ജനയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. യു.പി. സ്കൂൾ അധ്യാപികമാരായ സനൂപയും ഷീബയും ഹൈസ്കൂൾ അധ്യാപികയായ ലിനിഷയുമാണ് കുട്ടികൾക്ക് പ്രോത്സാഹനം നൽകിയത്.

> Dhyan Dev and Niranjana, students of Iringannur Higher Secondary School, won first place with A grade in Malayalam story writing at the Nadapuram sub-district school arts festival. The siblings, children of Sunil and Rajina, stood out in the UP and high school categories with their stories "Mazhayude Saundaryam" and "Adakkaperukkunnavar."

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391606/dhyan-dev-niranjana-sibling-story-writers)