---
title: "വാണിമേലിൽ ആഘോഷപ്പെരുമഴ; ഫെസ്റ്റിന് താളം കൊട്ടിപ്പാടി റിഷ്"
english_title: "Rish Inaugurates Vanimel Fest Amid Music, Dance and Festive Cheers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391649/vanimel-fest-rish-inauguration"
published_at: "2026-11-14T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af87e0d50f58_vanimel-fest-rish-inauguration.jpg"
keywords: ["VanimelFest", "Rish", "KeralaFest", "CulturalEvent", "RapMusic"]
---

# വാണിമേലിൽ ആഘോഷപ്പെരുമഴ; ഫെസ്റ്റിന് താളം കൊട്ടിപ്പാടി റിഷ്

> **Lead Summary:** വാണിമേൽ: പാട്ടും ആട്ടവും ആരവങ്ങളുമായി വാണിമേൽ ഫെസ്റ്റിന് തുടക്കമായി. പ്രശസ്ത റാപ്പ് ഗായകൻ റിഷ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

## Article Content

വാണിമേൽ: പാട്ടും ആട്ടവും ആരവങ്ങളുമായി വാണിമേൽ ഫെസ്റ്റിന് തുടക്കമായി. പ്രശസ്ത റാപ്പ് ഗായകൻ റിഷ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന വേദിയിൽ റിഷിന്റെ പാട്ടിനൊപ്പം കാണികളും താളം പിടിച്ചു. ചെറുപ്പക്കാരും കുട്ടികളും കുടുംബസമേതം എത്തിയവരും ആവേശത്തോടെയാണ് ഉദ്ഘാടന പരിപാടി ആസ്വദിച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. മുർഷിന, എൻ.പി. വാസു, കെ.എൻ. നാണു, സി.കെ. ജലീൽ, അനസ് നങ്ങാണ്ടി, അഷ്റഫ് കൊറ്റാല, ഷെബി സെബാസ്റ്റ്യൻ, മാമ്പറ്റ ബാലൻ, എൻ.കെ. ചന്ദ്രൻ, അസീസ്, ഒ. മുനീർ എന്നിവർ സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. രാജീവൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.പി. രാജൻ നന്ദിയും പറഞ്ഞു. ഫെസ്റ്റിന്റെ വരും ദിവസങ്ങളിൽ വിവിധ കലാ-സാംസ്കാരിക പരിപാടികളും മത്സരങ്ങളും നടക്കും.

Vanimel Fest began with music, dance and festive energy, inaugurated by popular rap singer Rish. The opening event drew children, youth and families, while a range of cultural programmes and competitions are scheduled in the coming days.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391649/vanimel-fest-rish-inauguration)