---
title: "നാല് നാൾ നീണ്ട കലാമാമാങ്കം; നാദാപുരം ഉപജില്ലാ കലോത്സവത്തിന് കൊടിയിറങ്ങി"
english_title: "Four-Day Nadapuram Sub-District Arts Festival Concludes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391652/nadapuram-subdistrict-arts-festival-concludes"
published_at: "2026-11-14T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af8803d921ac_nadapuram-subdistrict-arts-festival-concludes.jpg"
keywords: ["NadapuramArtsFest", "SchoolFestival", "KeralaEducation", "StudentTalent", "Iringannur"]
---

# നാല് നാൾ നീണ്ട കലാമാമാങ്കം; നാദാപുരം ഉപജില്ലാ കലോത്സവത്തിന് കൊടിയിറങ്ങി

> **Lead Summary:** ഇരിങ്ങണ്ണൂർ: നവംബർ 11ന് തുടങ്ങി നാല് ദിവസങ്ങളിലായി ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന നാദാപുരം ഉപജില്ലാ കലോത്സവത്തിന് വർണ്ണാഭമായ സമാപനം.

## Article Content

ഇരിങ്ങണ്ണൂർ: നവംബർ 11ന് തുടങ്ങി നാല് ദിവസങ്ങളിലായി ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന നാദാപുരം ഉപജില്ലാ കലോത്സവത്തിന് വർണ്ണാഭമായ സമാപനം.

**

കുട്ടികളുടെ പാട്ടും നൃത്തവും അഭിനയവും കൊണ്ട് കലവറയായ സ്കൂൾ അങ്കണത്തിൽ അവസാന ദിവസവും ആവേശം ഒട്ടും ചോർന്നില്ല. മത്സരവേദികളിലെ തിരക്കും കയ്യടികളും ആർപ്പുവിളികളും കലോത്സവത്തെ ഉത്സവമാക്കി മാറ്റി.

സമാപന സമ്മേളനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ കെ. സുബിന, എ.ഇ.ഒ. സി.എച്ച്. സനൂപ്, സ്വാഗത സംഘം ചെയർമാൻ ടി.വി. ഗോപാലൻ, ജനറൽ കൺവീനർ സിന്ധു ജയരാജൻ, കൺവീനർ എം.എൻ. രമേശ് ബാബു, ജനപ്രതിനിധികളായ എ. ഡാനിയ, ടി.കെ. രഞ്ജിത്ത്കുമാർ, ടി. പ്രകാശൻ, കെ.പി. സലീന, എ. രജീഷ്, ടി.കെ. മോട്ടി, ടി.പി. പുരുഷു, പി.കെ. ഷിങ്ക, കെ.വി. അനിഷ, വിമിഷ പാറോൽ, പി.ടി.എ. പ്രസിഡന്റ് സി.പി. ശ്രീജിത്ത്, ടി. അനിൽകുമാർ, എൻ.കെ. രാജീവൻ, പി.പി. സുഹൈൽ, കെ. നൗഫൽ, എം. ബിനിഷ രാജ്, സി.കെ. ദീപു, ഇ. ഷംസുദ്ദീൻ, എം.ടി. പവിത്രൻ, സിനോജ്, എൻ.കെ. മിഥുൻ, എ.പി. ഷെർളി, പി.എം. നാണു, എം. രാജൻ, രമേശൻ കൂമുള്ളി, ആർ.ടി. ഉസ്മാൻ, ഗംഗാധരൻ പാച്ചാക്കര, സി.കെ. ബാലൻ, വി.പി. പവിത്രൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇ. പ്രകാശൻ നന്ദി പറഞ്ഞു.

വിജയികൾ ഇവർ**

എൽ.പി. ജനറൽ വിഭാഗം

- ഒന്നാം സ്ഥാനം: വാണിമേൽ എം.യു.പി - 60 പോയന്റ്

- രണ്ടാം സ്ഥാനം: കച്ചേരി നോർത്ത് എൽ.പി - 59 പോയന്റ്

- മൂന്നാം സ്ഥാനം: ഇരിങ്ങണ്ണൂർ എൽ.പി - 54 പോയന്റ്

എൽ.പി. അറബിക് കലോത്സവം

- ഒന്നാം സ്ഥാനം: കുയ്തേരി എം.എൽ.പി - 45 പോയന്റ്

- രണ്ടാം സ്ഥാനം: ചെറുമോത്ത് എം.എൽ.പി - 43 പോയന്റ്

- മൂന്നാം സ്ഥാനം: സി.സി.യു.പി - 41 പോയന്റ്

**യു.പി. സംസ്കൃതം വിഭാഗം**

- ഒന്നാം സ്ഥാനം: സി.സി.യു.പി - 78 പോയന്റ്

- രണ്ടാം സ്ഥാനം: വാണിമേൽ എം.യു.പി - 77 പോയന്റ്

- മൂന്നാം സ്ഥാനം: ഇരിങ്ങണ്ണൂർ ഹൈസ്കൂൾ, ജി.യു.പി. നാദാപുരം - 69 പോയന്റ് വീതം

വിജയിച്ചവർക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ച് കലോത്സവത്തിന് തിരശ്ശീല വീണു.

The four-day Nadapuram sub-district arts festival, held at Iringannur Higher Secondary School, concluded with a colorful closing ceremony. Students showcased performances in music, dance, and acting, while winners in various categories were awarded trophies and certificates.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391652/nadapuram-subdistrict-arts-festival-concludes)