---
title: "'കുഞ്ഞുകരങ്ങളിൽ വിരിഞ്ഞത് വർണവിസ്മയം'; 160ലധികം കുരുന്നുകളുടെ പങ്കാളിത്തത്തോടെ ന്യൂക്ലിയസ് ഹോസ്പിറ്റലിൽ ശിശുദിനാഘോഷം"
english_title: "Colorful Celebration at Nucleus Hospital on Children’s Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391655/nucleus-hospital-childrens-day-celebration"
published_at: "2026-11-14T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af88967482d2_nucleus-hospital-childrens-day-celebration.jpg"
keywords: ["NucleusHospital", "ChildrensDay", "DrawingCompetition", "ParentingAwareness", "DiabetesAwareness"]
---

# 'കുഞ്ഞുകരങ്ങളിൽ വിരിഞ്ഞത് വർണവിസ്മയം'; 160ലധികം കുരുന്നുകളുടെ പങ്കാളിത്തത്തോടെ ന്യൂക്ലിയസ് ഹോസ്പിറ്റലിൽ ശിശുദിനാഘോഷം

> **Lead Summary:** നാദാപുരം: ശിശുദിനത്തോടനുബന്ധിച്ച് ന്യൂക്ലിയസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരവും രക്ഷിതാക്കൾക്കായി പേരന്റിംഗ് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

## Article Content

നാദാപുരം: ശിശുദിനത്തോടനുബന്ധിച്ച് ന്യൂക്ലിയസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരവും രക്ഷിതാക്കൾക്കായി പേരന്റിംഗ് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

3 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി മൂന്ന് പ്രായവിഭാഗങ്ങളിലായാണ് ചിത്രരചനാ മത്സരം നടത്തിയത്. 160-ലധികം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

ന്യൂക്ലിയസ് ഹോസ്പിറ്റൽ ചെയർമാൻ ഡോ. ടി.പി. സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡോ. മുംതാസ്,ഡോ. മൻസൂർ ശിശുദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അബൂബക്കർ പേരന്റിംഗ് ബോധവൽക്കരണ ക്ലാസ് നയിച്ചു.

ചിത്രരചന മത്സരത്തിൽ 3–6 വയസ്സ് വിഭാഗത്തിൽ ശ്രീ വാസുദേവ്, മറിയം ബത്തൂൽ, ഖദീജ ബിൻ ഹാരിസ് എന്നിവരും, 7–9 വയസ്സ് വിഭാഗത്തിൽ ദേവന എം. അജീഷ്, അമൻ സജീഷ്, ഇവാനി എസ്. ബിജീഷ് എന്നിവരും, 10–12 വയസ്സ് വിഭാഗത്തിൽ ജനനി എ.ബി., അജൽ ദേവ്, റിവാനി എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.

ഡോ. മുംതാസ്, ഡോ. ഗീത ,ഡോ. സുബൈർ ,ഡോ. മുഹമ്മദ് ഇഷാൻ, ഡോ. ഷെറിൻ സലാഹുദ്ദീൻ, ഡോ. പത്മരാജ് രാജാറാം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ന്യൂക്ലിയസ് ഹോസ്പിറ്റൽ ജനറൽ മാനേജർ നദീർ ടി. സ്വാഗതവും റിലേഷൻഷിപ്പ് മാനേജർ ഡോ. യുസ്റ നന്ദിയും പറഞ്ഞു.

ലോക പ്രമേഹദിനത്തിന്റെ ഭാഗമായി ന്യൂക്ലിയസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ നാദാപുരം ബസ് സ്റ്റാൻഡിൽ സൗജന്യ പ്രമേഹ പരിശോധനയും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.

പൊതുജനങ്ങളിൽ, പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും രോഗസാധ്യത നേരത്തെ തിരിച്ചറിയാൻ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.

Nucleus Hospital in Nadapuram marked Children’s Day with a drawing competition for children and a parenting awareness class for parents. More than 160 children took part, and prizes were distributed to winners across three age categories. As part of World Diabetes Day, the hospital also organized a free diabetes screening and awareness camp at the Nadapuram bus stand.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391655/nucleus-hospital-childrens-day-celebration)