---
title: "വാണിമേൽ എം.യു.പി.ക്ക് ഇരട്ടക്കിരീടം; സി.സി.യു.പി.ക്കും തിളക്കം, നാദാപുരം ഉപജില്ലാ കലോത്സവത്തിന് കൊടിയിറങ്ങി"
english_title: "Vanimel MUP School Clinches Double Crown as Nadapuram Sub-District Fest Ends"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391656/vanimel-mup-double-crown-nadapuram-fest"
published_at: "2026-11-14T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af88a68a3989_vanimel-mup-double-crown-nadapuram-fest.jpg"
keywords: ["VanimelMUP", "IringannurHS", "CCUP", "SchoolArtsFestival", "Nadapuram Sub-district Arts Festival"]
---

# വാണിമേൽ എം.യു.പി.ക്ക് ഇരട്ടക്കിരീടം; സി.സി.യു.പി.ക്കും തിളക്കം, നാദാപുരം ഉപജില്ലാ കലോത്സവത്തിന് കൊടിയിറങ്ങി

> **Lead Summary:** ഇരിങ്ങണ്ണൂർ: എൽ.പി. ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി വാണിമേൽ എം.യു.പി. സ്കൂൾ കലോത്സവത്തിൽ തിളങ്ങി. യു.പി. സംസ്കൃത വിഭാഗത്തിൽ രണ്ടാം സ്ഥാനവും സ്വന്തമാക്കിയതോടെ വാണിമേലിന് ഇത്തവണ ഇരട്ട നേട്ടം. നവംബർ 11ന് ആരംഭിച്ച് നാല് ദിവസങ്ങളിലായി ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന നാദാപുരം ഉപജില്ലാ കലോത്സവമാണ് സമാപിച്ചത്.

## Article Content

ഇരിങ്ങണ്ണൂർ: എൽ.പി. ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി വാണിമേൽ എം.യു.പി. സ്കൂൾ കലോത്സവത്തിൽ തിളങ്ങി. യു.പി. സംസ്കൃത വിഭാഗത്തിൽ രണ്ടാം സ്ഥാനവും സ്വന്തമാക്കിയതോടെ വാണിമേലിന് ഇത്തവണ ഇരട്ട നേട്ടം. നവംബർ 11ന് ആരംഭിച്ച് നാല് ദിവസങ്ങളിലായി ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന നാദാപുരം ഉപജില്ലാ കലോത്സവമാണ് സമാപിച്ചത്.

എൽ.പി. ജനറൽ വിഭാഗത്തിൽ 60 പോയന്റോടെയാണ് വാണിമേൽ എം.യു.പി. ഒന്നാമതെത്തിയത്. 59 പോയന്റോടെ കച്ചേരി നോർത്ത് എൽ.പി. രണ്ടാം സ്ഥാനവും 54 പോയന്റോടെ ഇരിങ്ങണ്ണൂർ എൽ.പി. മൂന്നാം സ്ഥാനവും നേടി.

എൽ.പി. അറബിക് കലോത്സവത്തിൽ 45 പോയന്റോടെ കുയ്തേരി എം.എൽ.പി. ഒന്നാം സ്ഥാനം കരസ്ഥമാക്കി. 43 പോയന്റോടെ ചെറുമോത്ത് എം.എൽ.പി. രണ്ടാമതും 41 പോയന്റോടെ സി.സി.യു.പി. മൂന്നാമതുമെത്തി.

യു.പി. സംസ്കൃത വിഭാഗത്തിൽ 78 പോയന്റോടെ സി.സി.യു.പി. ഒന്നാം സ്ഥാനം നേടി. 77 പോയന്റോടെ വാണിമേൽ എം.യു.പി. രണ്ടാം സ്ഥാനത്തെത്തി. 69 പോയന്റ് വീതം നേടി ഇരിങ്ങണ്ണൂർ ഹൈസ്കൂളും ജി.യു.പി. നാദാപുരവും മൂന്നാം സ്ഥാനം പങ്കിട്ടു.

സമാപന സമ്മേളനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ കെ. സുബിന, എ.ഇ.ഒ. സി.എച്ച്. സനൂപ്, സ്വാഗത സംഘം ചെയർമാൻ ടി.വി. ഗോപാലൻ, ജനറൽ കൺവീനർ സിന്ധു ജയരാജൻ, കൺവീനർ എം.എൻ. രമേശ് ബാബു, ജനപ്രതിനിധികളായ എ. ഡാനിയ, ടി.കെ. രഞ്ജിത്ത്കുമാർ, ടി. പ്രകാശൻ, കെ.പി. സലീന, എ. രജീഷ്, ടി.കെ. മോട്ടി, ടി.പി. പുരുഷു, പി.കെ. ഷിങ്ക, കെ.വി. അനിഷ, വിമിഷ പാറോൽ, പി.ടി.എ. പ്രസിഡന്റ് സി.പി. ശ്രീജിത്ത്, ടി. അനിൽകുമാർ, എൻ.കെ. രാജീവൻ, പി.പി. സുഹൈൽ, കെ. നൗഫൽ, എം. ബിനിഷ രാജ്, സി.കെ. ദീപു, ഇ. ഷംസുദ്ദീൻ, എം.ടി. പവിത്രൻ, സിനോജ്, എൻ.കെ. മിഥുൻ, എ.പി. ഷെർളി, പി.എം. നാണു, എം. രാജൻ, രമേശൻ കൂമുള്ളി, ആർ.ടി. ഉസ്മാൻ, ഗംഗാധരൻ പാച്ചാക്കര, സി.കെ. ബാലൻ, വി.പി. പവിത്രൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇ. പ്രകാശൻ നന്ദി പറഞ്ഞു.

Vanimel MUP School emerged as the top performer in the LP General category and also secured second place in the UP Sanskrit category at the Nadapuram sub-district arts festival. The four-day event, held at Iringannur Higher Secondary School, concluded with C.C.U.P. taking first place in UP Sanskrit and several other schools finishing strongly in their respective categories.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391656/vanimel-mup-double-crown-nadapuram-fest)