---
title: "കല്ലാച്ചി വാണിമേൽ റോഡിൽ അറ്റകുറ്റപണി കഴിഞ്ഞു റോഡിൽ ബാക്കിയായത് പത്തിലേറെ വൻകുഴികൾ"
english_title: "Patchwork Done, but Over a Dozen Big Potholes Remain on Kallachi-Vanimel Road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391698/kallachi-vanimel-road-potholes-remain"
published_at: "2026-11-15T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af946dfa84b2_kallachi-vanimel-road-potholes-remain.jpg"
keywords: ["RoadSafety", "Potholes", "KeralaRoads", "Infrastructure", "LocalNews"]
---

# കല്ലാച്ചി വാണിമേൽ റോഡിൽ അറ്റകുറ്റപണി കഴിഞ്ഞു റോഡിൽ ബാക്കിയായത് പത്തിലേറെ വൻകുഴികൾ

> **Lead Summary:** നാദാപുരം :കല്ലാച്ചി വാണിമേൽ റോഡിൽ പാച്ച് വർക്ക് പ്രവൃത്തി കഴിഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്. കല്ലാച്ചിയിൽ നിന്ന് വാണിമേൽപാലം വരെ വരുന്ന റോഡിലെ ചില ഭാഗങ്ങളിലെ അറ്റകുറ്റപണി പൂർത്തിയാക്കിയെങ്കിലും പത്തിലേറെ വരുന്ന റോഡ് സൈഡിലെ വൻ കുഴികൾ അടയ്ക്കാതെ ബാക്കി വച്ചിരിക്കുകയാണ്.

## Article Content

നാദാപുരം :കല്ലാച്ചി വാണിമേൽ റോഡിൽ പാച്ച് വർക്ക് പ്രവൃത്തി കഴിഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്. കല്ലാച്ചിയിൽ നിന്ന് വാണിമേൽപാലം വരെ വരുന്ന റോഡിലെ ചില ഭാഗങ്ങളിലെ അറ്റകുറ്റപണി പൂർത്തിയാക്കിയെങ്കിലും പത്തിലേറെ വരുന്ന റോഡ് സൈഡിലെ വൻ കുഴികൾ അടയ്ക്കാതെ ബാക്കി വച്ചിരിക്കുകയാണ്.

കല്ലാച്ചിയിൽ നിന്നും തെരുവംപറമ്പ് ഭാഗം വരെ എത്തുന്ന രണ്ടു കി.മി ദൂരത്തിനുളളിലാണ് ഇത്രയധികം കുഴികൾ അധികൃതർ കണ്ടിട്ടും കുഴി അടക്കാതെ അപകടം വരുത്തി വെക്കുന്നത്. ഇരു ചക്രത്തിൽ യാത്ര ചെയ്യുന്നവരാണ് എതിർ വശത്ത് നിന്ന് വാഹനം വരുമ്പോൾ കുഴിയിൽ വീഴുന്നത്.

വിഷ്ണുമംഗലം ഫീഡറിലേക്ക് കെ. എസ്.ഇ.ബി ക്യാബിൾ ഇടുന്നതിൻ്റെ ഭാഗമായി കുഴിച്ച റോഡിൻ്റെ വശങ്ങളിലും കൂടുതൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളിൽ മെറ്റലിട്ടു കുഴി അടച്ചെങ്കിലും പത്തിലേറെ കുഴികൾ ഇപ്പോൾ അപകട കുഴികളായി മാറിയിരിക്കുകയാണ്.

തെരുവംപറമ്പിനും കല്ലാച്ചിക്കും ഇടയിലുള്ള റോഡിൽ ഇരു ഭാഗങ്ങളിലേക്ക് വാഹനങ്ങൾക്ക് റോഡിലെ കുഴി കാരണം എളുപ്പത്തിൽ കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. സ്‌കൂട്ടർ യാത്രികർ രാത്രി സമയത്ത് കുഴിയിൽ വീഴുന്നത് പതിവായിരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.

ക്യാമ്പിളിനായി എടുത്ത കുഴി ചില ഭാഗത്ത് മെറ്റലിട്ടു നികത്തിയെങ്കിലും അവ വീണ്ടും കുഴിയായി മാറിയിട്ടുണ്ട്.

Patchwork repairs on the Kallachi-Vanimel road were completed last week, but more than a dozen large potholes remain unattended along the roadside. Locals say the damaged stretch between Kallachi and Theruvamparamba has become hazardous, especially for two-wheeler riders at night.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391698/kallachi-vanimel-road-potholes-remain)