---
title: "'പന്തുരുളട്ടെ, ആവേശം നിറയട്ടെ'; ഇയ്യങ്കോട് സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കം"
english_title: "Let the Ball Roll: Iyyankode Super League Football Tournament Kicks Off"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391752/iyyankode-super-league-football-kicks-off"
published_at: "2026-11-15T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af9ca018ed85_iyyankode-super-league-football-kicks-off.jpg"
keywords: ["IyyankodeSuperLeague", "FootballLeague", "MSF", "YouthLeague", "Kozhikode"]
---

# 'പന്തുരുളട്ടെ, ആവേശം നിറയട്ടെ'; ഇയ്യങ്കോട് സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കം

> **Lead Summary:** നാദാപുരം: എം.എസ്.എഫ് ഇയ്യങ്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇയ്യങ്കോട് സൂപ്പർ ലീഗ് ഫുട്ബോൾ ലീഗിന് തുടക്കമായി. കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് ഉപാധ്യക്ഷൻ ഇ. ഹാരിസ് ലീഗ് ഉദ്ഘാടനം ചെയ്തു.

## Article Content

നാദാപുരം: എം.എസ്.എഫ് ഇയ്യങ്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇയ്യങ്കോട് സൂപ്പർ ലീഗ് ഫുട്ബോൾ ലീഗിന് തുടക്കമായി. കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് ഉപാധ്യക്ഷൻ ഇ. ഹാരിസ് ലീഗ് ഉദ്ഘാടനം ചെയ്തു.

എം.എസ്.എഫ് ഇയ്യങ്കോട് യൂണിറ്റ് ട്രഷറർ തൻവീർ കെ.എം.സി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശാഖ എം.എസ്.എഫ് ജനറൽ സെക്രട്ടറി സഫ്‌വാൻ ഇ.കെ. സ്വാഗതം പറഞ്ഞു.

എം.എസ്.എഫ് നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് റംഷീദ് പി.പി., രണ്ടാം വാർഡ് മെമ്പർ ജുമൈല മഹ്റൂഫ്, മൂന്നാം വാർഡ് മെമ്പർ സി.വി. ഇബ്രാഹിം, എം.എസ്.എഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് ടി.വി., യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് ലത്തീഫ് കെ., റാഷിദ് കെ.പി. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

നബിഹാൻ മഠത്തിൽ നന്ദി രേഖപ്പെടുത്തി.

The Iyyankode Super League football tournament, organized by the MSF Iyyankode unit, was inaugurated by E. Harris, vice president of the Kozhikode District Youth League. Several local leaders and representatives attended the event and extended their greetings.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391752/iyyankode-super-league-football-kicks-off)