---
title: "'പ്രവാസി ക്ഷേമം ഉറപ്പാക്കണം'; വിവിധ ആവശ്യങ്ങളുയർത്തി കല്ലാച്ചിയിൽ പ്രവാസി സംഘത്തിന്റെ ധർണ"
english_title: "Pravasi Sangham Holds Evening Dharna in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391753/pravasi-sangham-evening-dharna-kallachi"
published_at: "2026-11-15T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af9cd1fddb1e_pravasi-sangham-evening-dharna-kallachi.jpg"
keywords: ["PravasiSangham", "Kallachi", "ExpatriateWelfare", "NorkaCare", "LokaKeralaSabha"]
---

# 'പ്രവാസി ക്ഷേമം ഉറപ്പാക്കണം'; വിവിധ ആവശ്യങ്ങളുയർത്തി കല്ലാച്ചിയിൽ പ്രവാസി സംഘത്തിന്റെ ധർണ

> **Lead Summary:** കല്ലാച്ചി: പ്രവാസി ക്ഷേമ പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, ലോക കേരള സഭ പുനഃസ്ഥാപിക്കുക, നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം കുറയ്ക്കുക, കെട്ടിക്കിടക്കുന്ന പ്രവാസി സാന്ത്വന സഹായം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനതലത്തിൽ നടക്കുന്ന സായാഹ്ന ധർണയുടെ ഭാഗമായി കല്ലാച്ചിയിൽ പ്രവാസി സംഘം ധർണ നടത്തി.

## Article Content

കല്ലാച്ചി: പ്രവാസി ക്ഷേമ പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, ലോക കേരള സഭ പുനഃസ്ഥാപിക്കുക, നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം കുറയ്ക്കുക, കെട്ടിക്കിടക്കുന്ന പ്രവാസി സാന്ത്വന സഹായം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനതലത്തിൽ നടക്കുന്ന സായാഹ്ന ധർണയുടെ ഭാഗമായി കല്ലാച്ചിയിൽ പ്രവാസി സംഘം ധർണ നടത്തി.

പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം സലീം മണാട്ട് ധർണ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ഏരിയ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.

ധർണയെ അഭിവാദ്യം ചെയ്ത് ജില്ലാ നിർവാഹ സമിതി അംഗം കെ.ടി.കെ. ഭാസ്കരൻ, ജില്ലാ കമ്മിറ്റി അംഗം ടി.കെ. കണ്ണൻ, ഏരിയ നിർവാഹ സമിതി അംഗം എടത്തിൽ സുകുമാരൻ, മുൻ ജില്ലാ കമ്മിറ്റി അംഗം എൻ. ഗോവിന്ദൻ എന്നിവർ സംസാരിച്ചു.

ഏരിയ സെക്രട്ടറി കെ.പി. അശോകൻ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം ടി. കണ്ണൻ നന്ദിയും പറഞ്ഞു

Pravasi Sangham staged an evening dharna in Kallachi as part of a state-wide protest campaign. The demonstration raised demands including immediate disbursal of pending expatriate welfare pension arrears, restoration of the Loka Kerala Sabha, and reduction in the Norka Care insurance premium.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391753/pravasi-sangham-evening-dharna-kallachi)