---
title: "സഹകരണ വാരാഘോഷം: സെമിനാറും ഘോഷയാത്രയും ബുധനാഴ്ച പാറക്കടവിൽ"
english_title: "Cooperative Week Celebrations: Seminar and Rally in Parakkadavu on Wednesday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391877/cooperative-week-seminar-rally-parakkadavu"
published_at: "2026-11-16T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb0b999fc58_cooperative-week-seminar-rally-parakkadavu.jpg"
keywords: ["CooperativeWeek", "Nadapuram", "Parakkadavu", "Seminar"]
---

# സഹകരണ വാരാഘോഷം: സെമിനാറും ഘോഷയാത്രയും ബുധനാഴ്ച പാറക്കടവിൽ

> **Lead Summary:** നാദാപുരം: 73-ാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി നാദാപുരം, കുറ്റ്യാടി, പുറമേരി യൂണിറ്റുകളിലെ സഹകാരികളെ അണിനിരത്തി സംയുക്ത സെമിനാറും ഘോഷയാത്രയും ബുധനാഴ്ച വൈകീട്ട് നാലിന് പാറക്കടവിൽ നടക്കും.

## Article Content

നാദാപുരം: 73-ാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി നാദാപുരം, കുറ്റ്യാടി, പുറമേരി യൂണിറ്റുകളിലെ സഹകാരികളെ അണിനിരത്തി സംയുക്ത സെമിനാറും ഘോഷയാത്രയും ബുധനാഴ്ച വൈകീട്ട് നാലിന് പാറക്കടവിൽ നടക്കും.

സഹകരണ വാരാഘോഷത്തിന്റെ സന്ദേശം പുതുതലമുറയിലേക്ക് എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ നാദാപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചെക്യാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയും സംഘാടകസമിതി ജോയിന്റ് കൺവീനർ കെ. ഷാനിഷ് കുമാർ, പാറക്കടവ് അർബൻ സഹകരണ സംഘത്തിലെ മോഹനൻ പാറക്കടവ്, നാദാപുരം യൂണിറ്റ് ഇൻസ്പെക്ടർ പി. ഹാരിസ്, പുറമേരി യൂണിറ്റ് ഇൻസ്പെക്ടർ തെക്കയിൽ ദിനേശ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ചെക്യാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദിഷ് ഉദ്ഘാടനം ചെയ്യും. ചെക്യാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ മുഖ്യാതിഥിയാകും. വടകര അസിസ്റ്റന്റ് രജിസ്ട്രാർ പി. സതീഷ് സഹകരണ സന്ദേശവും പ്രതിജ്ഞയും ചൊല്ലിക്കൊടുക്കും.

തുടർന്ന് പി.എ.സി.എസ്. അസോസിയേഷൻ കേരള വൈസ് പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ‘സഹകരണം - പുതുതലമുറയുടെ കാഴ്ചപ്പാടുകളും സാധ്യതകളും’ എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിക്കും.

A joint seminar and rally marking the 73rd All India Cooperative Week will be held in Parakkadavu on Wednesday at 4 p.m. The event will bring together cooperative members from Nadapuram, Kuttiady and Purameri units to spread the cooperative message among the younger generation.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391877/cooperative-week-seminar-rally-parakkadavu)