---
title: "'ആരോഗ്യത്തിന് കരുതലായി ഫസ്റ്റ് മെഡ് വിംസ് ഹോസ്പിറ്റൽ'; കല്ലാച്ചിയിൽ സൗജന്യ പ്രമേഹരോഗ നിർണയ ക്യാമ്പ്, 200ലേറെ പേർ പങ്കെടുത്തു"
english_title: "First Med Wins Hospital Hosts Free Diabetes Screening Camp in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391899/free-diabetes-screening-camp-kallachi"
published_at: "2026-11-16T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb304c8376b_free-diabetes-screening-camp-kallachi.jpg"
keywords: ["DiabetesAwareness", "HealthCamp", "Kallachi", "FirstMedWinsHospital", "WorldDiabetesDay"]
---

# 'ആരോഗ്യത്തിന് കരുതലായി ഫസ്റ്റ് മെഡ് വിംസ് ഹോസ്പിറ്റൽ'; കല്ലാച്ചിയിൽ സൗജന്യ പ്രമേഹരോഗ നിർണയ ക്യാമ്പ്, 200ലേറെ പേർ പങ്കെടുത്തു

> **Lead Summary:** കല്ലാച്ചി: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കല്ലാച്ചി ഫസ്റ്റ് മെഡ് വിംസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പ്രമേഹരോഗ നിർണയ ക്യാമ്പും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. നവംബർ 14 ശനിയാഴ്ച നടന്ന ക്യാമ്പിൽ ഇരുന്നൂറിലധികം പേർ പങ്കെടുത്തു.

## Article Content

കല്ലാച്ചി: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കല്ലാച്ചി ഫസ്റ്റ് മെഡ് വിംസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പ്രമേഹരോഗ നിർണയ ക്യാമ്പും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. നവംബർ 14 ശനിയാഴ്ച നടന്ന ക്യാമ്പിൽ ഇരുന്നൂറിലധികം പേർ പങ്കെടുത്തു.

ക്യാമ്പിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സൗജന്യ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധന, രക്തസമ്മർദ പരിശോധന, പ്രമേഹരോഗ നിർണയം എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കി. ആശുപത്രിക്കകത്തും കല്ലാച്ചി ടൗണിലുമായാണ് പരിശോധനകൾ നടത്തിയത്.

പ്രമേഹം നേരത്തേ കണ്ടെത്തേണ്ടതിന്റെ ആവശ്യകത, രോഗപ്രതിരോധ മാർഗങ്ങൾ, ആരോഗ്യകരമായ ജീവിതശൈലി, കൃത്യമായ ഭക്ഷണക്രമം, പതിവായ വ്യായാമം എന്നിവയുടെ പ്രാധാന്യം സംബന്ധിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണവും നൽകി.

ഫസ്റ്റ് മെഡ് വിംസ് ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ വിഭാഗം ഡോക്ടർ മുബാറക് അലി (എം.ഡി.) ക്യാമ്പിന് നേതൃത്വം നൽകി.

പൊതുജനങ്ങളിൽ പ്രമേഹരോഗത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, രോഗം പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്താൻ സഹായിക്കുക, ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ആശുപത്രിയിലും കല്ലാച്ചി ടൗണിലുമായി ഒരുക്കിയ സൗജന്യ പരിശോധനാ സൗകര്യം ഇരുന്നൂറിലധികം ആളുകൾ പ്രയോജനപ്പെടുത്തി.

First Med Wins Hospital in Kallachi organized a free diabetes screening and awareness camp on World Diabetes Day, drawing more than 200 participants. The camp offered blood sugar, blood pressure and diabetes checks, along with guidance on early detection, prevention and healthy living.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391899/free-diabetes-screening-camp-kallachi)