---
title: "ജീൻസിൽ സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ച് കടത്ത്; കരിപ്പൂരിൽ വളയം, നാദാപുരം സ്വദേശികൾ അറസ്റ്റിൽ"
english_title: "Gold Smuggling Bid at Karipur: Three Detained After Mixture Found on Jeans"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391966/karipur-gold-smuggling-three-detained"
published_at: "2026-11-17T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afbf65017372_karipur-gold-smuggling-three-detained.jpg"
keywords: ["GoldSmuggling", "KaripurAirport", "KeralaPolice", "Nadapuram", "Valayam"]
---

# ജീൻസിൽ സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ച് കടത്ത്; കരിപ്പൂരിൽ വളയം, നാദാപുരം സ്വദേശികൾ അറസ്റ്റിൽ

> **Lead Summary:** **നാദാപുരം ** കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കോടികളുടെ സ്വർണവുമായി വളയം സ്വദേശി പിടിയിൽ. ശരീരത്തിനുള്ളിലും വസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണക്കടത്ത്.

## Article Content

**നാദാപുരം ** കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കോടികളുടെ സ്വർണവുമായി വളയം സ്വദേശി പിടിയിൽ. ശരീരത്തിനുള്ളിലും വസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണക്കടത്ത്.

പുലർച്ചെ ഒന്നരയോടെ ദുബായിൽ നിന്നെത്തിയ കോഴിക്കോട് വളയം സ്വദേശി അൽ അമീൻ (24) ആണ് ആദ്യം പിടിയിലായത്. ഇയാൾ ധരിച്ചിരുന്ന ജീൻസ് പാന്റിൽ സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ച നിലയിലായിരുന്നു. ഇതിൽ നിന്നും ഏകദേശം ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം വേർതിരിച്ചെടുക്കാനാകുമെന്നാണ് പ്രാഥമിക നിഗമനം. അൽ അമീനിൽ നിന്ന് സ്വർണം സ്വീകരിക്കാനെത്തിയ നാദാപുരം സ്വദേശികളായ എം. ഹാരിസ് (36), പി.ടി. ഹാരിസ് (38) എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

At Karipur airport, police intercepted a smuggling attempt involving gold concealed on clothing and inside the body. A man from Valayam and two Nadapuram natives were taken into custody after nearly ₹1 crore worth of gold was suspected to be recoverable from the jeans and other concealment methods.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391966/karipur-gold-smuggling-three-detained)