---
title: "'തൊഴിലാളികളുടെ ഉപജീവനമാർഗം ഇല്ലാതാക്കരുത്'; എടച്ചേരിയിൽ തൊഴിലുറപ്പ് സംരക്ഷണ ധർണ"
english_title: "‘Do Not Destroy Workers’ Livelihood’: Protest in Edachery to Protect MGNREGA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391982/edachery-mgnrega-protest-workers-livelihood"
published_at: "2026-11-17T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc0cbea2beb_edachery-mgnrega-protest-workers-livelihood.jpg"
keywords: ["MGNREGA", "WorkersProtest", "KeralaNews", "AITUC", "RuralEmployment"]
---

# 'തൊഴിലാളികളുടെ ഉപജീവനമാർഗം ഇല്ലാതാക്കരുത്'; എടച്ചേരിയിൽ തൊഴിലുറപ്പ് സംരക്ഷണ ധർണ

> **Lead Summary:** എടച്ചേരി: തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) എടച്ചേരി പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി.

## Article Content

എടച്ചേരി: തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) എടച്ചേരി പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി.

കേന്ദ്ര സർക്കാർ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഘട്ടം ഘട്ടമായി ഇല്ലാതാക്കാനുള്ള നീക്കം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ധർണയിൽ പങ്കെടുത്തവർ ആരോപിച്ചു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ധർണ സംഘടിപ്പിച്ചത്.

എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി. സുരേഷ് ബാബു ധർണ ഉദ്ഘാടനം ചെയ്തു. കളത്തിൽ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.ടി.കെ. ചാന്ദ്നി, സി. സുരേന്ദ്രൻ, ഷീമ പള്ളിയിൽ, കാട്ടിൽ ഭാസ്കരൻ, റീന താഴേക്കൽ എന്നിവർ പ്രസംഗിച്ചു.

തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി വർധിപ്പിക്കുക, തൊഴിൽ ദിനങ്ങൾ വർധിപ്പിക്കുക, പദ്ധതിയെ ദുർബലപ്പെടുത്തുന്ന നീക്കങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ധർണയിൽ ഉന്നയിച്ചു.

Workers in Edachery staged a protest in front of the post office demanding protection of the MGNREGA scheme. The demonstrators alleged that the central government is trying to gradually weaken and dismantle the rural employment programme, and called for higher wages and more workdays.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391982/edachery-mgnrega-protest-workers-livelihood)