---
title: "വാർഡ് കമ്മിറ്റികളെ സജീവമാക്കാൻ മുസ്ലിം ലീഗ്; ചെക്യാട് പഞ്ചായത്തിൽ ‘വാർഡ് പ്ലസ്’ യജ്ഞം ഉദ്ഘാടനം ചെയ്തു"
english_title: "Ward Plus Launches in Chekkiad Panchayat; Ward Empowerment Drive Inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392008/chekkiad-panchayat-ward-plus-launch-NEW-UPDATE"
published_at: "2026-11-17T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc3d386a2e0_chekkiad-panchayat-ward-plus-launch-NEW.jpg"
keywords: ["MuslimLeague", "ChekkiadPanchayat", "WardEmpowerment", "LocalPolitics"]
---

# വാർഡ് കമ്മിറ്റികളെ സജീവമാക്കാൻ മുസ്ലിം ലീഗ്; ചെക്യാട് പഞ്ചായത്തിൽ ‘വാർഡ് പ്ലസ്’ യജ്ഞം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പാറക്കടവ്: **പഞ്ചായത്ത് തലത്തിൽ മുസ്ലിം ലീഗിന്റെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമാക്കുന്നതിനും വാർഡ് കമ്മിറ്റികളെ കാര്യക്ഷമവും സജീവവുമാക്കുന്നതിനുമായി ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് ആവിഷ്കരിച്ച ‘വാർഡ് പ്ലസ്’ വാർഡ് ശാക്തീകരണ യജ്ഞത്തിന് തുടക്കമായി.

## Article Content

**പാറക്കടവ്: **പഞ്ചായത്ത് തലത്തിൽ മുസ്ലിം ലീഗിന്റെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമാക്കുന്നതിനും വാർഡ് കമ്മിറ്റികളെ കാര്യക്ഷമവും സജീവവുമാക്കുന്നതിനുമായി ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് ആവിഷ്കരിച്ച ‘വാർഡ് പ്ലസ്’ വാർഡ് ശാക്തീകരണ യജ്ഞത്തിന് തുടക്കമായി.

യജ്ഞത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ടി.കെ. ഖാലിദ് മാസ്റ്റർ നിർവ്വഹിച്ചു. വാർഡ് തലത്തിലുള്ള സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുക, പൊതുജനങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, പ്രാദേശിക തലത്തിൽ ജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് ഫലപ്രദമായ ഇടപെടലുകൾ നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വാർഡ് പ്ലസ് ശാക്തീകരണ യജ്ഞം സംഘടിപ്പിക്കുന്നത്.

ഓരോ വാർഡിലും കൃത്യമായ പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ച് അവ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും യജ്ഞം പ്രാധാന്യം നൽകും. ജാതിയേരി ഒമ്പതാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് വി.വി.കെ. ജാതിയേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കുഞ്ഞാലി പാറോളളതിൽ സ്വാഗതം ആശംസിച്ചു. ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അഹമ്മദ് കുറുവയിൽ, ജനറൽ സെക്രട്ടറി സി.എച്ച്. ഹമീദ് മാസ്റ്റർ, നസീർ കുനിയാൻ, അർഷാദ് കെ.വി., സി.സി. ജാതിയേരി, പി.സി. ബഷീർ, അഷ്റഫ് കോച്ചേരി, ഉസ്മാൻ കടുവന്റെവിട, സൂപ്പി ഹാജി പുന്നോളി, പി.വി. അമ്മദ് ഹാജി, അസ്ലം കെ.വി. തുടങ്ങിയവർ സംസാരിച്ചു.

വാർഡ് തലങ്ങളിൽ സംഘടനാ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതിനും പഞ്ചായത്ത് തലത്തിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിതവും ചലനാത്മകവുമാക്കുന്നതിനും വാർഡ് പ്ലസ് യജ്ഞം സഹായകമാകുമെന്ന പ്രതീക്ഷയും പരിപാടിയിൽ പങ്കെടുത്തവർ പങ്കുവെച്ചു.

The Muslim League’s ‘Ward Plus’ ward empowerment drive has begun in Chekkiad panchayat to strengthen ward committees and make organizational work more active. The panchayat-level inauguration was carried out by Nadapuram constituency Muslim League treasurer T.K. Khalid Master, with leaders saying the initiative will help identify local issues and improve public engagement.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392008/chekkiad-panchayat-ward-plus-launch-NEW-UPDATE)