---
title: "സേവനത്തിന്റെ വഴിയിൽ വിജയത്തിളക്കം; കാലിക്കറ്റ് സർവകലാശാലയുടെ ഇരട്ട എൻ.എസ്.എസ് പുരസ്കാരങ്ങളുമായി പുളിയാവ് നാഷണൽ കോളേജ്"
english_title: "National College Wins Calicut University’s Double NSS Awards"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392021/calicut-university-nss-awards-national-college"
published_at: "2026-11-17T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc60febdb20_calicut-university-nss-awards-national-college.jpg"
keywords: ["CalicutUniversity", "NSSAwards", "NationalCollege", "KeralaEducation", "SocialService"]
---

# സേവനത്തിന്റെ വഴിയിൽ വിജയത്തിളക്കം; കാലിക്കറ്റ് സർവകലാശാലയുടെ ഇരട്ട എൻ.എസ്.എസ് പുരസ്കാരങ്ങളുമായി പുളിയാവ് നാഷണൽ കോളേജ്

> **Lead Summary:** നാദാപുരം : കാലിക്കറ്റ് സർവകലാശാലയുടെ 2024-25 വർഷത്തെ മികച്ച എൻ.എസ്.എസ് യൂണിറ്റിനും മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുമുള്ള പുരസ്കാരങ്ങൾ പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഏറ്റുവാങ്ങി. സർവകലാശാലയിൽ നടന്ന യൂണിവേഴ്സിറ്റി ലെവൽ എൻ.എസ്.എസ് അവാർഡ് വിതരണച്ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ. പി. രവീന്ദ്രനിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

## Article Content

നാദാപുരം : കാലിക്കറ്റ് സർവകലാശാലയുടെ 2024-25 വർഷത്തെ മികച്ച എൻ.എസ്.എസ് യൂണിറ്റിനും മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുമുള്ള പുരസ്കാരങ്ങൾ പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഏറ്റുവാങ്ങി. സർവകലാശാലയിൽ നടന്ന യൂണിവേഴ്സിറ്റി ലെവൽ എൻ.എസ്.എസ് അവാർഡ് വിതരണച്ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ. പി. രവീന്ദ്രനിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം കോളേജ് വൈസ് പ്രിൻസിപ്പൽ ഷിംജിത്ത് മൂലയിലും മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരം പ്രോഗ്രാം ഓഫീസർ റംഷിദ് പി.പി.യും ഏറ്റുവാങ്ങി.

കാലിക്കറ്റ് സർവകലാശാലയിലെ ഇ.എം.എസ് സെമിനാർ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ രജിസ്ട്രാർ പ്രൊഫ. ഡോ. സി.ഡി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. യൂണിവേഴ്സിറ്റി എൻ.എസ്.എസ് കോർഡിനേറ്റർ ഡോ. റീഷ സ്വാഗതം പറഞ്ഞു.

ജില്ലാ എൻ.എസ്.എസ്. കൺവീനർമാരായ എ. മുഹമ്മദ് നൗഫൽ, ഫസീൽ അഹമ്മദ്, കെ. ഹിമ, എൻ.എസ്.എസ്. വിഭാഗം അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ പി.ടി. അബൂബക്കർ സിദ്ദീഖ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അധ്യാപകരായ ഹാരിസ് പി.പി., നുസൈഫ് എ.പി., അനീസ് പി., റാസി കെ. എന്നിവരും എൻ.എസ്.എസ്. വളണ്ടിയർമാരായ ജാനിഫ്, സഹൽ, റന്ന, സുഹൈന, നസ്മി എന്നിവരും സംബന്ധിച്ചു.

കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രവർത്തന മികവിനുമുള്ള അംഗീകാരമാണ് ഈ ഇരട്ട പുരസ്കാര നേട്ടം. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വളണ്ടിയർമാരുടെയും കൂട്ടായ പരിശ്രമത്തിനുള്ള അംഗീകാരം കൂടിയാണ് ഈ നേട്ടം.

Puliyavnational College of Arts and Science received Calicut University’s awards for the best NSS unit and the best NSS programme officer for 2024-25. The honours were presented at the university-level NSS award ceremony held at the EMS Seminar Complex in Calicut.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392021/calicut-university-nss-awards-national-college)