---
title: "സ്ഥാപനങ്ങൾക്ക് കർശന മുന്നറിയിപ്പ്; നാദാപുരത്ത് ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും പരിശോധന, നിയമലംഘനങ്ങൾക്ക് പിഴ 41,200 രൂപ"
english_title: "Strict Warning to Establishments in Nadapuram; Rs 41,200 Fine in Inspection Drive"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392022/nadapuram-inspection-fine-health-department"
published_at: "2026-11-17T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc638c62ebb_nadapuram-inspection-fine-health-department.jpg"
keywords: ["Nadapuram", "HealthInspection", "PanchayatAction", "PlasticBan", "TobaccoLaw"]
---

# സ്ഥാപനങ്ങൾക്ക് കർശന മുന്നറിയിപ്പ്; നാദാപുരത്ത് ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും പരിശോധന, നിയമലംഘനങ്ങൾക്ക് പിഴ 41,200 രൂപ

> **Lead Summary:** നാദാപുരം : നാദാപുരം ഗ്രാമ പഞ്ചായത്തിലെ നാദാപുരം, കല്ലാച്ചി, ചേലക്കാട്, കക്കംവെള്ളി എന്നീ സ്ഥലങ്ങളിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി, അപ്പ കടകൾ, അതിഥി തൊഴിലാളി താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.

## Article Content

നാദാപുരം : നാദാപുരം ഗ്രാമ പഞ്ചായത്തിലെ നാദാപുരം, കല്ലാച്ചി, ചേലക്കാട്, കക്കംവെള്ളി എന്നീ സ്ഥലങ്ങളിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി, അപ്പ കടകൾ, അതിഥി തൊഴിലാളി താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.

മലിനജലം ഒഴുക്കിവിടുകയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുകയും ചെയ്ത ചേലക്കാട് ടൗൺ, കക്കംവെള്ളി എന്നിവിടങ്ങളിലെ അതിഥി തൊഴിലാളി താമസസ്ഥാപനങ്ങൾക്കും നിരോധിത പ്ലാസ്റ്റിക് കവറുകൾ വിൽപ്പന നടത്തിയ സ്ഥാപനങ്ങൾക്കുമായി നാൽപതിനായിരം രൂപയും, കേന്ദ്ര പുകയില നിരോധന നിയമപ്രകാരം ആറ് സ്ഥാപനങ്ങൾക്ക് ആയിരത്തി ഇരുനൂറ് രൂപയും പിഴ ചുമത്തി.

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ശ്രീ ടി.വി. സുജിത്ത് അറിയിച്ചു.

ഹെൽത്ത് കാർഡ് ഇല്ലാതെയും കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്താതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നാദാപുരം ആശുപത്രി സുപ്രണ്ട് ഡോ. രജ്ഞിത്ത് അറിയിച്ചു.

പരിശോധനയിൽ കുറ്റ്യാടി താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ ശ്രീമതി പ്രമീള, നാദാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പക്ടർ ശ്രീ. എ. ടി. മൊയ്തി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പക്ടർ ശ്രീമതി സീന, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ശ്രീ നിജിത്ത് എന്നിവർ പങ്കെടുത്തു.

Health department and panchayat officials inspected hotels, cool bars, bakeries, rice shops and migrant worker accommodations in Nadapuram and nearby areas. Fines totalling Rs 41,200 were imposed for waste dumping, banned plastic sales and violations of tobacco control rules, with officials warning of stricter action ahead.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392022/nadapuram-inspection-fine-health-department)