---
title: "ക്വാറി അടച്ചുപൂട്ടണം, ആദിവാസി ഊരിൽ നരനായാട്ട് നടത്തിയ പോലീസിനെതിരെ നടപടി വേണം; വാണിമേൽ ഗ്രാമസഭയിൽ പ്രമേയം"
english_title: "Quarry Must Be Shut, Action Sought Against Police Over Tribal Village Raid"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392187/quarry-closure-police-action-tribal-village"
published_at: "2026-11-18T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afdc8732f748_quarry-closure-police-action-tribal-village.jpg"
keywords: ["QuarryProtest", "TribalRights", "PoliceAction", "VanimelGramSabha"]
---

# ക്വാറി അടച്ചുപൂട്ടണം, ആദിവാസി ഊരിൽ നരനായാട്ട് നടത്തിയ പോലീസിനെതിരെ നടപടി വേണം; വാണിമേൽ ഗ്രാമസഭയിൽ പ്രമേയം

> **Lead Summary:** വാണിമേൽ: ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ സ്പെഷ്യൽ ഗ്രാമസഭ ചേർന്നു. ചിറ്റാരി മലമടക്കുകളിൽ ജനജീവിതത്തെ ബാധിക്കുന്ന നിലയിൽ പ്രവർത്തിക്കുന്ന ക്വാറിയുടെ പ്രവർത്തനം ഉടൻ നിർത്തിവെക്കണമെന്നും, ആദിവാസി ഊരുകളിൽ കയറി നരനായാട്ട് നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ ഗ്രാമസഭ അധികൃതരോട് ആവശ്യപ്പെട്ടു.

## Article Content

വാണിമേൽ: ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ സ്പെഷ്യൽ ഗ്രാമസഭ ചേർന്നു. ചിറ്റാരി മലമടക്കുകളിൽ ജനജീവിതത്തെ ബാധിക്കുന്ന നിലയിൽ പ്രവർത്തിക്കുന്ന ക്വാറിയുടെ പ്രവർത്തനം ഉടൻ നിർത്തിവെക്കണമെന്നും, ആദിവാസി ഊരുകളിൽ കയറി നരനായാട്ട് നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ ഗ്രാമസഭ അധികൃതരോട് ആവശ്യപ്പെട്ടു.

വാർഡ് മെമ്പർ സി.പി. നാണു സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രിപ്കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.കെ. മുർഷിന, ജില്ലാ പഞ്ചായത്ത് മെമ്പർ രാധിക ചിറയിൽ, പി.ബി. ബൈജു, ടി.പി. ദേവു എന്നിവർ സംസാരിച്ചു. കെ.പി. സന്തോഷ് നന്ദി പറഞ്ഞു.

A special gram sabha in Vanimel’s ninth ward passed a resolution demanding the immediate closure of a quarry in the Chittari hill area. The meeting also called for action against police officers accused of conducting a violent raid in an Adivasi settlement.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392187/quarry-closure-police-action-tribal-village)