---
title: "ചിയ്യൂരിൽ എസ്.വൈ.എസ് തിദ്കാറെ ജീലാനിക്ക് തുടക്കം; സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു"
english_title: "SYS Tidkare Jilani Begins in Chiyyur; Free Medical Camp Held"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392189/sys-tidkare-jilani-chiyyur-free-medical-camp"
published_at: "2026-11-18T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afdc97b029da_sys-tidkare-jilani-chiyyur-free-medical-camp.jpg"
keywords: ["SYS", "Chiyyur", "MedicalCamp", "CommunityEvent"]
---

# ചിയ്യൂരിൽ എസ്.വൈ.എസ് തിദ്കാറെ ജീലാനിക്ക് തുടക്കം; സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

> **Lead Summary:** ചിയ്യൂർ: എസ്.വൈ.എസ് ചിയ്യൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തിദ്കാറെ ജീലാനി പരിപാടികൾക്ക് തുടക്കമായി. എസ്.ജെ.എം നോർത്ത് ജില്ലാ പ്രസിഡന്റ് അബ്ദുൽ ജലീൽ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രഭാഷകൻ ഡോ. ജൂനൈദ് ജൗഹരി കൊല്ലം മുഖ്യപ്രഭാഷണം നടത്തി.

## Article Content

ചിയ്യൂർ: എസ്.വൈ.എസ് ചിയ്യൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തിദ്കാറെ ജീലാനി പരിപാടികൾക്ക് തുടക്കമായി. എസ്.ജെ.എം നോർത്ത് ജില്ലാ പ്രസിഡന്റ് അബ്ദുൽ ജലീൽ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രഭാഷകൻ ഡോ. ജൂനൈദ് ജൗഹരി കൊല്ലം മുഖ്യപ്രഭാഷണം നടത്തി.

എ.കെ. അബ്ദുറഹ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. അശ്ക്കർ സഖാഫി, കെ.എം. ഇസ്മായിൽ മുസ്‌ലിയാർ, കെ.കെ. മഹ്മൂദ് മുസ്‌ലിയാർ തുടങ്ങിയവർ സംബന്ധിച്ചു.

പരിപാടിയുടെ ഭാഗമായി വി ട്രസ്റ്റ് കണ്ണാശുപത്രി നാദാപുരം, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വടകര, ഹിയറിങ് പ്ലസ് ഓഡിയോളജി ആൻഡ് സ്പീച്ച് തെറാപ്പി ക്ലിനിക് നാദാപുരം എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.എം. അശ്റഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എ.പി. ജമാൽ, കെ.പി. സുബൈർ, എ.പി. അബ്ദുല്ല ഹാജി, ടി. ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ അലവി സഖാഫി കൊളത്തൂർ, ഡോ. ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാർ, മുസ്ത്വഫ സഖാഫി തെന്നല എന്നിവർ പ്രഭാഷണം നടത്തും.

നവംബർ 20ന് നടക്കുന്ന സമാപന സമ്മേളനം മുഹമ്മദലി സഖാഫി വള്ള്യാട് ഉദ്ഘാടനം ചെയ്യും. മുബശ്ശിർ അദനി പെരുന്താറ്റിരിയുടെ നേതൃത്വത്തിൽ പ്രകീർത്തന സംഗമവും നടക്കും.

ഹാഫിള് അബ്ദുറഹ്മാൻ സഖാഫി സ്വാഗതവും അബ്ദുസ്സലാം ഇർഫാനി നന്ദിയും പറഞ്ഞു.

SYS Chiyyur unit has launched its Tidkare Jilani programme, inaugurated by SJM North District president Abdul Jaleel Musliyar. The event also featured a free medical camp in collaboration with local healthcare institutions, with more lectures and a concluding session scheduled in the coming days.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392189/sys-tidkare-jilani-chiyyur-free-medical-camp)