---
title: "സഹകരണ വാരാഘോഷം: പാറക്കടവിൽ വർണശബള ഘോഷയാത്രയും സെമിനാറും"
english_title: "Cooperative Week Celebrations: Colourful Parade and Seminar in Parakkadavu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392199/cooperative-week-parakkadavu-parade-seminar"
published_at: "2026-11-18T23:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afdecebd934f_cooperative-week-parakkadavu-parade-seminar.jpg"
keywords: []
---

# സഹകരണ വാരാഘോഷം: പാറക്കടവിൽ വർണശബള ഘോഷയാത്രയും സെമിനാറും

> **Lead Summary:** നാദാപുരം: എഴുപത്തിമൂന്നാമത് സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് നാദാപുരം, പുറമേരി, കുറ്റ്യാടി യൂണിറ്റുകൾ സംയുക്തമായി പാറക്കടവിൽ ഘോഷയാത്രയും സെമിനാറും സംഘടിപ്പിച്ചു.

## Article Content

നാദാപുരം: എഴുപത്തിമൂന്നാമത് സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് നാദാപുരം, പുറമേരി, കുറ്റ്യാടി യൂണിറ്റുകൾ സംയുക്തമായി പാറക്കടവിൽ ഘോഷയാത്രയും സെമിനാറും സംഘടിപ്പിച്ചു.

പാറക്കടവ് പ്രാഥമിക ആരോഗ്യകേന്ദ്ര പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര പാറക്കടവ് ടൗണിൽ സമാപിച്ചു. വാദ്യമേളങ്ങൾ, മുത്തുക്കുടകൾ, നിരവധി കലാരൂപങ്ങൾ എന്നിവ അണിനിരന്ന ഘോഷയാത്രയിൽ മത-രാഷ്ട്രീയ ഭേദമന്യേ നിരവധി പേർ പങ്കെടുത്തു.

ഘോഷയാത്രയുടെ സമാപനത്തിന് ശേഷം സെമിനാർ നടന്നു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രതീഷ് ഉദ്ഘാടനം ചെയ്തു. സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

'സഹകരണം - പുതുതലമുറയുടെ കാഴ്ചപ്പാടുകളും സാധ്യതകളും' എന്ന വിഷയത്തിൽ പി.എസ്.സി.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്രൻ വിഷയാവതരണം നടത്തി.

സഹകരണ വകുപ്പ് നാദാപുരം യൂണിറ്റ് ഇൻസ്പെക്ടർ പി. ഹാരിസ് സ്വാഗതം പറഞ്ഞു.

സർക്കിൾ സഹകരണ യൂണിയൻ വടകര ചെയർമാൻ ആയാട്ടിൽ രവീന്ദ്രൻ, ചെക്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കരിന്ത്രയിൽ വസന്ത, എടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം. അശോകൻ, മരുതോങ്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. പാർത്ഥൻ മാസ്റ്റർ, പാറക്കടവ് അർബൻ സഹകരണ സംഘം പ്രസിഡന്റ് റഫീഖ് കുനിയിൽ, തൂണേരി ബ്ലോക്ക് എംപ്ലോയീസ് സഹകരണ സംഘം പ്രസിഡന്റ് ദാമോദരൻ, ചെക്യാട് അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റ് രവീഷ് വളയം എന്നിവർ ആശംസകൾ അർപ്പിച്ചു.ചെക്യാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ഷാനിഷ് കുമാർ നന്ദി പറഞ്ഞു.

As part of the 73rd Cooperative Week celebrations, the Nadapuram, Puthamery and Kuttiady units of the Cooperation Department jointly organized a procession and seminar at Parakkadavu. The event drew participation from people across communities, while the seminar focused on the role and possibilities of cooperatives for the younger generation.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392199/cooperative-week-parakkadavu-parade-seminar)