---
title: "അദിൻ രാജ് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു; വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിക്ക് കൈത്താങ്ങാകാൻ നാട്"
english_title: "Aid Committee Formed for Adin Raj; Community Rallies for Student’s Treatment"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392222/adin-raj-treatment-support-committee"
published_at: "2026-11-19T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe6a0cf2563_adin-raj-treatment-support-committee.jpg"
keywords: ["AdinRaj", "MedicalAid", "KeralaNews", "StudentSupport", "RoadAccident"]
---

# അദിൻ രാജ് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു; വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിക്ക് കൈത്താങ്ങാകാൻ നാട്

> **Lead Summary:** അരൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഒന്നരമാസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോളേജ് വിദ്യാർഥിയുടെ തുടർചികിത്സയ്ക്കായി നാട്ടുകാർ കൈകോർക്കുന്നു. അരൂർ പെരുമുണ്ടച്ചേരി പിരകിൻകാട്കുന്നിലെ ചാത്തോത്ത് മീത്തൽ രാജന്റെ മകൻ അദിൻ രാജിന്റെ ചികിത്സയ്ക്കായാണ് സർവകക്ഷി നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചത്.

## Article Content

അരൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഒന്നരമാസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോളേജ് വിദ്യാർഥിയുടെ തുടർചികിത്സയ്ക്കായി നാട്ടുകാർ കൈകോർക്കുന്നു. അരൂർ പെരുമുണ്ടച്ചേരി പിരകിൻകാട്കുന്നിലെ ചാത്തോത്ത് മീത്തൽ രാജന്റെ മകൻ അദിൻ രാജിന്റെ ചികിത്സയ്ക്കായാണ് സർവകക്ഷി നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചത്.

എസ്.എൻ. കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ അദിൻ രാജിന് സെപ്റ്റംബർ 15ന് ചെമ്മരത്തൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. നിലവിൽ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ഗുരുതര പരിക്കുകളെ തുടർന്ന് ദീർഘകാല ചികിത്സ ആവശ്യമായ സാഹചര്യത്തിൽ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. തുടർചികിത്സയ്ക്കായി ഭീമമായ തുക കണ്ടെത്തേണ്ടിവരുന്നതിനാലാണ് നാട്ടുകാർ രാഷ്ട്രീയ, സാമൂഹിക വ്യത്യാസങ്ങൾക്കതീതമായി ഒന്നിച്ച് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചത്.

കമ്മിറ്റി രൂപീകരണ യോഗത്തിൽ പുറമേരി ഗ്രാമപഞ്ചായത്ത് അംഗം എൻ.കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. രാജൻ മാസ്റ്റർ, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം പി.കെ. ബിന്ദു, സി.പി. നിധീഷ്, കോടികണ്ടി പ്രദീഷ്, പയന്തോടി പ്രദീഷ്, സി.കെ. ചന്ദ്രൻ, എൻ.കെ. രമേശൻ, കെ. സ്വപ്ന, എം. രജീഷ്, റീത്ത കണ്ടോത്ത് എന്നിവർ സംസാരിച്ചു. ടി. ശ്രീമേഷ് സ്വാഗതവും എ.പി. രാഗേഷ് നന്ദിയും പറഞ്ഞു.

**ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികൾ:**

**രക്ഷാധികാരികൾ: **പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത, ജില്ലാ പഞ്ചായത്ത് അംഗം കെ. സുബിന, പുറമേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എം. നാണു, സുനിത സുമാലയം, ജൽഷി എൻ.കെ., സി.പി. നിധീഷ്, കണ്ടോത്ത് ശശി, എം.എ. ഗഫൂർ, പ്രദീഷ് പയന്തോടി, എൻ.കെ. രമേശൻ, കെ. സ്വപ്ന.

**ചെയർമാൻ:** പ്രദീഷ് കോടികണ്ടി.

**വൈസ് ചെയർമാൻമാർ: **സി.കെ. ചന്ദ്രൻ, എൻ.കെ. രമേശൻ.

**കൺവീനർ: **എൻ.കെ. സുധാകരൻ.

**ജോയിന്റ് കൺവീനർമാർ: **സി.കെ. മനോജൻ, എ.പി. രാഗേഷ്.

**ട്രഷറർ: **ടി. ശ്രീമേഷ്.

അദിൻ രാജിന്റെ തുടർചികിത്സയ്ക്കാവശ്യമായ തുക കണ്ടെത്തുന്നതിനായി വിപുലമായ ജനകീയ സഹായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് ചികിത്സാ സഹായ കമ്മിറ്റിയുടെ തീരുമാനം. വിദ്യാർഥിയുടെ ചികിത്സയ്ക്കായി നാടൊന്നാകെ കൈകോർക്കണമെന്ന അഭ്യർഥനയുമായാണ് കമ്മിറ്റി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

A treatment support committee has been formed to help Adin Raj, a 19-year-old college student who has been undergoing treatment for over a month after a serious road accident. Local residents and leaders have come together to raise funds for his continued medical care amid growing financial strain on the family.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392222/adin-raj-treatment-support-committee)