---
title: "ഒന്നാം തരം അവഗണന; വളയം പഞ്ചായത്ത് ഓഫീസിന് മുമ്പിൽ യുഡിഎഫ് ധർണ്ണ"
english_title: "UDF stages protest in front of Valayam panchayat office over Ward 1 neglect"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392320/valayam-panchayat-udf-protest-ward-one"
published_at: "2026-11-19T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afee68819546_valayam-panchayat-udf-protest-ward-one.jpg"
keywords: ["KeralaPolitics", "UDFProtest", "ValayamPanchayat", "WardDevelopment", "Congress"]
---

# ഒന്നാം തരം അവഗണന; വളയം പഞ്ചായത്ത് ഓഫീസിന് മുമ്പിൽ യുഡിഎഫ് ധർണ്ണ

> **Lead Summary:** വളയം: വളയത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഒന്നാം വാർഡിനെ അവഗണിക്കുന്നതിനെതിരെ യുഡിഎഫ് പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി.

## Article Content

വളയം: വളയത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഒന്നാം വാർഡിനെ അവഗണിക്കുന്നതിനെതിരെ യുഡിഎഫ് പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി.

കഴിഞ്ഞ വർഷം മെയിൻ്റനൻസ് ഫണ്ടിനത്തിൽ വളയം പഞ്ചായത്തിന് ലഭിച്ച ഒന്നരക്കോടി രൂപയിൽ നിന്ന് ഒന്നാം വാർഡിന് രണ്ടു ലക്ഷം രൂപയാണ് നീക്കിവെച്ചത്. ആറുമാസം മുമ്പ് ഇതിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമരം നിശ്ചയിച്ചിരുന്നു.

പഞ്ചായത്ത് അധികൃതരുമായി സംസാരിച്ച് അന്ന് കോൺഗ്രസ് സമരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. കൂടുതൽ ഫണ്ട് അനുവദിക്കാമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉറപ്പുനൽകുകയുണ്ടായി. ഫണ്ട് ഉപയോഗിച്ച് പ്രവർത്തികൾ ആരംഭിച്ചപ്പോൾ ഒന്നാം വാർഡിന് വെറും 80,000 രൂപ മാത്രമാണ് നീക്കിവെച്ചത്.

ഇതിൽ പ്രതിഷേധിച്ച് ഒന്നാം വാർഡ് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ്ണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.

ആർ പി സൂപ്പി അധ്യക്ഷനായി. മണ്ഡലം പ്രസിഡണ്ട് കെ ചന്ദ്രൻ,ഒന്നാം വാർഡ് അംഗം വിജയൻ കുന്നുമ്മൽ,പി കെ ശങ്കരൻ, വി വി സുരേഷ്,, സുനിൽ കാവുന്തറ, സുശാന്ത് വളയം, യു പി പ്രതീഷ് എന്നിവർ സംസാരിച്ചു.

The UDF staged a protest in front of the Valayam panchayat office alleging that the panchayat administration was neglecting Ward 1. Leaders said the ward received only a small share of the maintenance fund, despite earlier assurances of additional allocation.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392320/valayam-panchayat-udf-protest-ward-one)