---
title: "മൊബൈൽ ഫോൺ ഓഫ്, താമസം പല സ്ഥലങ്ങളിൽ; പൊലീസിന്റെ ആസൂത്രിത നീക്കത്തിൽ വളയം പോക്സോ കേസ് പ്രതിയെ പിന്തുടർന്ന് പിടികൂടി"
english_title: "Mobile Switched Off, Hiding Across Cities: Valayam POCSO Accused Nabbed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392340/valayam-pocso-accused-arrested-ervadi"
published_at: "2026-11-19T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aff081883536_valayam-pocso-accused-arrested-ervadi.jpg"
keywords: ["PocsoCase", "KeralaPolice", "Valayam", "TamilNadu", "CrimeNews"]
---

# മൊബൈൽ ഫോൺ ഓഫ്, താമസം പല സ്ഥലങ്ങളിൽ; പൊലീസിന്റെ ആസൂത്രിത നീക്കത്തിൽ വളയം പോക്സോ കേസ് പ്രതിയെ പിന്തുടർന്ന് പിടികൂടി

> **Lead Summary:** നാദാപുരം: വളയം പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ തമിഴ്നാട്ടിലെ ഏർവാടിയിൽ നിന്ന് പൊലീസ് പിടികൂടി. വയനാട് തരുവണ പൊന്നത്തിക്കണ്ടി പി.കെ. അഷ്റഫ് ആണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണസംഘം നടത്തിയ ആസൂത്രിത നീക്കത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.

## Article Content

നാദാപുരം: വളയം പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ തമിഴ്നാട്ടിലെ ഏർവാടിയിൽ നിന്ന് പൊലീസ് പിടികൂടി. വയനാട് തരുവണ പൊന്നത്തിക്കണ്ടി പി.കെ. അഷ്റഫ് ആണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണസംഘം നടത്തിയ ആസൂത്രിത നീക്കത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.

നവംബർ രണ്ടിന് കേസ് രജിസ്റ്റർ ചെയ്തതുമുതൽ പ്രതി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയ പൊലീസ് സംഘം ബംഗളൂരുവിലടക്കം തിരച്ചിൽ നടത്തി. ഇതിനിടെയാണ് അഷ്റഫ് തമിഴ്നാട്ടിലെ ഏർവാടിയിലുള്ള ഒരു ഹോട്ടലിൽ ജോലി ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചത്.

മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാൽ പ്രതിയുടെ നീക്കങ്ങൾ കണ്ടെത്തുന്നത് പൊലീസിന് വെല്ലുവിളിയായിരുന്നു. തുടർന്ന് ഏർവാടിയിലെത്തിയ അന്വേഷണസംഘം രഹസ്യമായി വിവരങ്ങൾ ശേഖരിക്കുകയും ആസൂത്രിത നീക്കത്തിലൂടെ ഹോട്ടലിൽ നിന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് ജില്ലാ ജയിലിലേക്ക് മാറ്റി.

നാദാപുരം സർക്കിൾ ഇൻസ്പെക്ടർ കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. നാദാപുരം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മനോജ് കുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ സിപിഒ അരുൺ, സിപിഒ വിജയൻ, ഡ്രൈവർ സിപിഒ അജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

അടുത്തിടെ വളയം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിൽ നാദാപുരം ഡിവൈഎസ്പി പി.എം. മനോജ് കുമാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Police arrested the accused in a Valayam POCSO case from Ervadi in Tamil Nadu after an organised search operation. The suspect, who had been moving between multiple locations and kept his phone switched off, was traced to a hotel where he was working and later remanded to judicial custody.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392340/valayam-pocso-accused-arrested-ervadi)