---
title: "ചെക്യാട് പഞ്ചായത്ത് വനിതാ ലീഗ് സംഗമത്തിന് ആവേശോജ്ജ്വല തുടക്കം; വാർഡ് കൺവൻഷനുകൾ നവംബർ 23 മുതൽ"
english_title: "Chekyaad Panchayat Women’s League Meet Begins on an Enthusiastic Note; Ward Conventions from Nov. 23"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392341/chekyaad-panchayat-womens-league-meet"
published_at: "2026-11-19T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aff08fb3ea27_chekyaad-panchayat-womens-league-meet.jpg"
keywords: ["WomenLeague", "KeralaPolitics", "MuslimLeague", "PanchayatMeet", "WardConvention"]
---

# ചെക്യാട് പഞ്ചായത്ത് വനിതാ ലീഗ് സംഗമത്തിന് ആവേശോജ്ജ്വല തുടക്കം; വാർഡ് കൺവൻഷനുകൾ നവംബർ 23 മുതൽ

> **Lead Summary:** ​പാറക്കടവ്: ചെക്യാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് വിളിച്ചുചേർത്ത പഞ്ചായത്ത് വനിതാ ലീഗ് സംഗമം കോഴിക്കോട് ജില്ലാ വനിതാ ലീഗ് പ്രസിഡന്റ് എ. ആമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തലത്തിൽ വനിതാ ലീഗിന്റെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വനിതാ പ്രവർത്തകരുടെ പങ്കാളിത്തവും നേതൃത്വപാടവവും വർധിപ്പിക്കുന്നതിനും കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് അവർ പറഞ്ഞു.

## Article Content

​പാറക്കടവ്: ചെക്യാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് വിളിച്ചുചേർത്ത പഞ്ചായത്ത് വനിതാ ലീഗ് സംഗമം കോഴിക്കോട് ജില്ലാ വനിതാ ലീഗ് പ്രസിഡന്റ് എ. ആമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തലത്തിൽ വനിതാ ലീഗിന്റെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വനിതാ പ്രവർത്തകരുടെ പങ്കാളിത്തവും നേതൃത്വപാടവവും വർധിപ്പിക്കുന്നതിനും കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് അവർ പറഞ്ഞു.

​പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് അഹമ്മദ് കുറുവയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സി.എച്ച്. ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.

​മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി ബി.പി. മൂസ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. അബ്ദുല്ല, മണ്ഡലം വനിതാ ലീഗ് ട്രഷറർ സി.കെ. ജമീല, വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സമീറ, ജനറൽ സെക്രട്ടറി ഹാജറ ചെറൂണി, സി.കെ. കുഞ്ഞിപ്പാത്തു, റംല ചോറയിൽ, റംല കുട്ട്യാപ്പണ്ടി, ആത്തിക മുഹമ്മദ്, നുസ്റത്ത് രയരോത്ത്, റൈഹാനത്ത് പറേമ്മൽ, മൈമൂനത്ത് എം.പി., നസിയത്ത് മാമുണ്ടേരി എന്നിവർ സംസാരിച്ചു.

​വനിതാ ലീഗിന്റെ പ്രവർത്തനങ്ങൾ വാർഡ് തലത്തിൽ കൂടുതൽ സജീവമാക്കുന്നതിനും സംഘടനാ ശാക്തീകരണത്തിലൂടെ വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമുള്ള നിർദേശങ്ങൾ സംഗമത്തിൽ ചർച്ച ചെയ്തു. നവംബർ 23 മുതൽ ഡിസംബർ 6 വരെ എല്ലാ വാർഡുകളിലും കൺവൻഷൻ വിളിക്കാൻ തീരുമാനിച്ചു.

​പഞ്ചായത്തിലെ എല്ലാ വാർഡുകളിൽ നിന്നുള്ള വനിതാ ലീഗ് പ്രവർത്തകർ സംഗമത്തിൽ പങ്കെടുത്തു.

​The Chekyaad Panchayat Women’s League meet was inaugurated by Kozhikode District Women’s League president A. Amina Teacher. Speakers stressed the need to strengthen organizational work and increase women’s participation and leadership at the panchayat and ward levels.

The meeting decided to hold ward-level conventions across all wards from November 23 to December 6 to further energize the Women’s League’s activities.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392341/chekyaad-panchayat-womens-league-meet)