---
title: "കല്ലാച്ചിയിലെ ബാർബർ ഷോപ്പിൽ തർക്കം നടുറോഡിലെ മർദ്ദനമായി; ചെറുമോത്ത് സ്വദേശിക്ക് പരിക്ക്, രണ്ടുപേർക്കെതിരെ പൊലീസ് കേസ്"
english_title: "Barber Shop Dispute in Kallachi Turns into Street Assault; Youth Injured"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392460/kallachi-barber-shop-dispute-street-assault"
published_at: "2026-11-20T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b00382a64c07_kallachi-barber-shop-dispute-street-assault.jpg"
keywords: ["KeralaNews", "Nadapuram", "AssaultCase", "BarberShop", "PoliceInvestigation"]
---

# കല്ലാച്ചിയിലെ ബാർബർ ഷോപ്പിൽ തർക്കം നടുറോഡിലെ മർദ്ദനമായി; ചെറുമോത്ത് സ്വദേശിക്ക് പരിക്ക്, രണ്ടുപേർക്കെതിരെ പൊലീസ് കേസ്

> **Lead Summary:** നാദാപുരം : ഷേവ് ചെയ്യാൻ വൈകിയത് ചോദ്യം ചെയ്തതിന്റെ പേരിൽ യുവാവിനെ സലൂൺ ജീവനക്കാർ ക്രൂരമായി മർദ്ദിച്ചതായി പരാതി. നാദാപുരം കല്ലാച്ചിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ചെറുമോത്ത് സ്വദേശി സമീറിനാണ് മർദ്ദനമേറ്റത്.

## Article Content

നാദാപുരം : ഷേവ് ചെയ്യാൻ വൈകിയത് ചോദ്യം ചെയ്തതിന്റെ പേരിൽ യുവാവിനെ സലൂൺ ജീവനക്കാർ ക്രൂരമായി മർദ്ദിച്ചതായി പരാതി. നാദാപുരം കല്ലാച്ചിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ചെറുമോത്ത് സ്വദേശി സമീറിനാണ് മർദ്ദനമേറ്റത്.

തിങ്കളാഴ്ച രാത്രിയാണ് ചെറുമോത്ത് സ്വദേശിയായ സമീർ ഷേവ് ചെയ്യുന്നതിനായി കല്ലാച്ചിയിലെ ബാർബർ ഷോപ്പിലെത്തിയത്. കാത്തിരിക്കാൻ പറഞ്ഞിനാൽ മുക്കാൽ മണിക്കൂറോളം സമീർ ബാർബർ ഷോപ്പിൽ തുടർന്നു.

പിന്നാലെയാണ് ജീവനക്കാർ കട അടയ്ക്കാൻ പോവുകയാണെന്ന് സമീറിനോട് പറഞ്ഞത്. ഇക്കാര്യം ചോദ്യം ചെയ്തതിന് പിന്നാലെ വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രകോപിതരായ തൊഴിലാളികൾ നടുറോഡിൽ വച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ചു.

നാട്ടുകാർ ഇടപെട്ടതോടെയാണ് തൊഴിലാളികൾ മർദ്ദനത്തിൽ നിന്ന് പിന്മാറിയത്. സംഭവത്തിൽ യുപി സ്വദേശികളായ പക്രു, സമീർ എന്നിവർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

A youth from Cherumoth was allegedly assaulted by salon staff in Kallachi, Nadapuram, after he questioned the delay in shaving. Police have registered a case against two workers and launched an investigation.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392460/kallachi-barber-shop-dispute-street-assault)