---
title: "വാണിമേൽ ക്രസന്റിന് സുവർണ്ണ നിറവ്; പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഞായറാഴ്ച, തങ്ങൾ നിർവ്വഹിക്കും"
english_title: "Vanimel Crescent Marks Golden Jubilee, New Building Foundation on Sunday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392462/vanimel-crescent-golden-jubilee-building-foundation"
published_at: "2026-11-20T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0039b2c103c_vanimel-crescent-golden-jubilee-building.jpg"
keywords: ["GoldenJubilee", "SchoolDevelopment", "KeralaEducation", "FoundationStone", "Vanimel", "SchoolExpansion", "SadiqaliShihabThangal"]
---

# വാണിമേൽ ക്രസന്റിന് സുവർണ്ണ നിറവ്; പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഞായറാഴ്ച, തങ്ങൾ നിർവ്വഹിക്കും

> **Lead Summary:** വാണിമേൽ: വിദ്യാഭ്യാസ രംഗത്ത് അരനൂറ്റാണ്ടിന്റെ അഭിമാനകരമായ യാത്ര പിന്നിടുന്ന വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നവംബർ 22 ഞായറാഴ്ച നടക്കും.

## Article Content

വാണിമേൽ: വിദ്യാഭ്യാസ രംഗത്ത് അരനൂറ്റാണ്ടിന്റെ അഭിമാനകരമായ യാത്ര പിന്നിടുന്ന വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നവംബർ 22 ഞായറാഴ്ച നടക്കും.

വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നിർവ്വഹിക്കും.

**

അക്ഷരവെളിച്ചം പകർന്നും തലമുറകളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയും വാണിമേലിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക ചരിത്രത്തിൽ നിർണ്ണായക ഇടം നേടിയ ക്രസന്റ് സ്കൂൾ, സുവർണ്ണ ജൂബിലിയുടെ നിറവിൽ പുതിയ വികസന അധ്യായത്തിനാണ് തുടക്കം കുറിക്കുന്നത്.

വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനും വിദ്യാർത്ഥികൾക്ക് കൂടുതൽ മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനുമായാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

പരേതനായ അബ്ദുറഹ്മാൻ മാസ്റ്ററുടെ സ്മരണയ്ക്ക് ഓപ്പൺ ഓഡിറ്റോറിയം**പരേതനായ താവോട്ട് അബ്ദുറഹ്മാൻ മാസ്റ്ററുടെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം നിർമ്മിച്ചു നൽകുന്ന ഓപ്പൺ ഓഡിറ്റോറിയം കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ  സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഓഫീസ് കെ. എം. അഭിജിത്ത് എം.എൽ.എയും ചേർന്ന് ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. നവാസ്, വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ എന്നിവർ മുഖ്യാതിഥികളാകും. ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ന് (ശനി) രാവിലെ 10 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ പൂർവ്വ അധ്യാപകരുടെ സംഗമം നടക്കുന്നുണ്ട്.

വിദ്യാലയത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച സ്ഥാപക നേതാക്കളുടെയും മുൻകാല അധ്യാപകരുടെയും മാനേജ്മെന്റുകളുടെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സംഭാവനകൾ സ്മരിച്ചുകൊണ്ടാണ് ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് അറിവിന്റെയും മൂല്യങ്ങളുടെയും വെളിച്ചം പകർന്ന വിദ്യാലയത്തിന്റെ ചരിത്രസ്മരണകൾ പുതുതലമുറയിലേക്ക് കൈമാറുന്നതിനൊപ്പം, ഭാവിയിലേക്കുള്ള വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള പദ്ധതികളും ജൂബിലിയുടെ ഭാഗമായി നടപ്പാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സി. കെ. സുബൈർ, ജനറൽ കൺവീനർ എൻ. കെ. മൂസ മാസ്റ്റർ, സ്കൂൾ മാനേജർ വി. കെ. കുഞ്ഞാലി മാസ്റ്റർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ എം. കെ. അഷ്റഫ്, മാനേജിംഗ് കമ്മിറ്റി ഭാരവാഹികളായ ടി. ആലി ഹസൻ, എം. കെ. മജീദ്, ഒ. പി. കുഞ്ഞമ്മദ് മാസ്റ്റർ, കെ. വി. നൗഫൽ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

Vanimel Crescent Higher Secondary School will lay the foundation stone for its new building on Sunday as part of its golden jubilee celebrations. Panakkad Sadiqali Shihab Thangal will perform the ceremony, while an open auditorium in memory of the late Thavottu Abdurahman Master will also be inaugurated.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392462/vanimel-crescent-golden-jubilee-building-foundation)