---
title: "മികവിന് അംഗീകാരം; എടച്ചേരി നോർത്ത് യു.പി സ്കൂളിലെ പ്രതിഭകൾക്ക് പി.ടി.എ പുരസ്കാരങ്ങൾ സമ്മാനിച്ചു"
english_title: "Excellence Recognized: PTA Awards Presented to Talents at Edacheri North U.P. School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392481/edacheri-north-up-school-pta-awards"
published_at: "2026-11-20T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0054f0aae06_edacheri-north-up-school-pta-awards.jpg"
keywords: ["KeralaEducation", "PTAAwards", "SchoolExcellence", "StudentAchievement", "Edacheri"]
---

# മികവിന് അംഗീകാരം; എടച്ചേരി നോർത്ത് യു.പി സ്കൂളിലെ പ്രതിഭകൾക്ക് പി.ടി.എ പുരസ്കാരങ്ങൾ സമ്മാനിച്ചു

> **Lead Summary:** എടച്ചേരി: എടച്ചേരി നോർത്ത് യു.പി സ്കൂളിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് പി.ടി.എയുടെ നേതൃത്വത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഒന്നു മുതൽ ഏഴു വരെയുള്ള ഓരോ ക്ലാസിലെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയാണ് സ്കൂൾ അസംബ്ലിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചത്.

## Article Content

എടച്ചേരി: എടച്ചേരി നോർത്ത് യു.പി സ്കൂളിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് പി.ടി.എയുടെ നേതൃത്വത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഒന്നു മുതൽ ഏഴു വരെയുള്ള ഓരോ ക്ലാസിലെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയാണ് സ്കൂൾ അസംബ്ലിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചത്.

പി.ടി.എ പ്രസിഡന്റ് ഇ.കെ. ഷൈബേഷ് പുരസ്കാര വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ. ബിന്ദു അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. വികേഷ് മാസ്റ്റർ സ്വാഗതം ആശംസിച്ചു.

മദർ പി.ടി.എ ചെയർപേഴ്സൺ പി. നിമിഷ, പി.ടി.എ വൈസ് പ്രസിഡന്റ് സി. സിറാജ്, പി.ടി.എ എക്സിക്യൂട്ടീവ് അംഗം പ്രമോദ്, ഭവ്യ ടീച്ചർ, കുമാരൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വിദ്യാർത്ഥികളുടെ പഠനമികവിനൊപ്പം കലാ, കായിക, മറ്റ് പാഠ്യേതര മേഖലകളിലെ കഴിവുകൾക്കും അംഗീകാരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. കുട്ടികളിലെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ ഉയരങ്ങളിലേക്ക് മുന്നേറാൻ ആത്മവിശ്വാസവും പ്രചോദനവും നൽകുന്നതിനുമാണ് പി.ടി.എയുടെ ഈ ഉദ്യമം.

At Edacheri North U.P. School, PTA awards were distributed to students who excelled in academics and extracurricular activities. The ceremony, held during the school assembly, honored students from classes one to seven for their achievements across various fields.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392481/edacheri-north-up-school-pta-awards)