---
title: "ചിറ്റാരി മല തകർക്കരുത്: ഖനനത്തിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് രംഗത്ത്"
english_title: "Don’t Destroy Chittari Hill: Sasthra Sahitya Parishad Opposes Mining"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392484/chittari-hill-mining-protest"
published_at: "2026-11-20T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b00566a4f39f_chittari-hill-mining-protest.jpg"
keywords: ["MiningProtest", "KeralaNews", "EnvironmentalProtection", "TribalRights", "LandslideRisk"]
---

# ചിറ്റാരി മല തകർക്കരുത്: ഖനനത്തിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് രംഗത്ത്

> **Lead Summary:** വാണിമേൽ: വാണിമേൽ പഞ്ചായത്തിലെ 104 ഏക്കർ വരുന്ന ചിറ്റാരി മലയിൽ നിന്ന് കരിങ്കൽ പൊട്ടിച്ചെടുക്കുന്നതിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പരിസ്ഥിതി പ്രവർത്തകർ മല സന്ദർശിച്ചു.

## Article Content

വാണിമേൽ: വാണിമേൽ പഞ്ചായത്തിലെ 104 ഏക്കർ വരുന്ന ചിറ്റാരി മലയിൽ നിന്ന് കരിങ്കൽ പൊട്ടിച്ചെടുക്കുന്നതിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പരിസ്ഥിതി പ്രവർത്തകർ മല സന്ദർശിച്ചു.

**

വർഷങ്ങളായി പ്രദേശവാസികൾ നടത്തുന്ന സമരത്തെ തുടർന്ന് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അടക്കം നിരവധി പേരുടെ പേരിൽ കമ്പനി നൽകിയ കേസ് നിലനിൽക്കുന്നുണ്ട്. മലയോരം റോക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ മല മൊത്തം വാങ്ങി കരിങ്കൽ ഖനനം നടത്താൻ തുനിയുന്നത്.

300 ട്രൈബൽ കുടുംബങ്ങളുടെ ആശ്രയം**

300-ഓളം ട്രൈബൽ കുടുംബങ്ങൾ താമസിക്കുന്ന ഉന്നതിയും ട്രൈബൽ സ്കൂളും ഈ മലയിലുണ്ട്. നിരവധി ജൈവവൈവിധ്യ സമ്പത്തും ശുദ്ധജല സ്രോതസ്സുകളും ഉൾക്കൊള്ളുന്നതാണ് ഈ മല.

**

തിരികക്കയം വെള്ളച്ചാട്ടത്തിലേക്ക് കണ്ണവം ഫോറസ്റ്റിൽ നിന്ന് ഉത്ഭവിക്കുന്ന ചന്ദനത്താം കുണ്ടിൽ നിന്നുള്ള നീരൊഴുക്ക് എത്തുന്നത് ഇവിടെ നിന്നാണ്.

ഉരുൾപൊട്ടൽ ഭീഷണിയുള്ള മല**

1999-ൽ ഈ മലയുടെ പടിഞ്ഞാറ് ഭാഗത്ത് ആയാട് പ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ടുപേർ മരണമടഞ്ഞിരുന്നു. അത്തരം ദുർബലമായ മലയിൽ പാറ ഖനനം നടത്തുന്നത് വലിയ അപകടം വിളിച്ചുവരുത്തുമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ അറിയിച്ചു.

മണലിൽ മോഹനൻ, ടി. സുരേഷ്, വി. കെ. ചന്ദ്രൻ, സി. പി. അശോകൻ, എൻ. ടി. ഹരിദാസൻ, കെ. ശശിധരൻ, ഇ. മുരളീധരൻ എന്നിവർ സന്ദർശന സംഘത്തിലുണ്ടായിരുന്നു. ഇവർക്കൊപ്പം സമരസമിതി കൺവീനർ പി. ബി. ബൈജു അനുഗമിച്ചു.

Members of the Kerala Sasthra Sahitya Parishad visited Chittari Hill in Vanimel to protest against proposed rock mining by a private company. The hill supports tribal families, a tribal school, biodiversity, and water sources, while locals warn that excavation could trigger landslides in the fragile area.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392484/chittari-hill-mining-protest)