---
title: "സ്നേഹത്തിന്റെ കരുതലുമായി ജി.പി. ഫൗണ്ടേഷൻ; സമാഹരിച്ച വസ്ത്രങ്ങൾ ഏയ്ഞ്ചൽസ് സൗജന്യ വസ്ത്രാലയത്തിന് കൈമാറി"
english_title: "GP Foundation Hands Over Collected Clothes to Angels Free Clothing Bank"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392495/gp-foundation-clothes-donation-angels-clothing-bank"
published_at: "2026-11-20T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0060b2ea2d4_gp-foundation-clothes-donation-angels-clothing-bank.jpg"
keywords: ["GPFoundation", "AngelsClothingBank", "ClothesDonation", "Nadapuram", "CharityDrive"]
---

# സ്നേഹത്തിന്റെ കരുതലുമായി ജി.പി. ഫൗണ്ടേഷൻ; സമാഹരിച്ച വസ്ത്രങ്ങൾ ഏയ്ഞ്ചൽസ് സൗജന്യ വസ്ത്രാലയത്തിന് കൈമാറി

> **Lead Summary:** നാദാപുരം: ജി.പി. ഫൗണ്ടേഷൻ സമാഹരിച്ച വസ്ത്രങ്ങൾ ഏയ്ഞ്ചൽസ് സൗജന്യ വസ്ത്രാലയത്തിന് കൈമാറി. ഏയ്ഞ്ചൽസ് സൗജന്യ വസ്ത്രാലയം സി.ഇ.ഒ. നർഗീസ് ബീഗം വസ്ത്രങ്ങൾ ഏറ്റുവാങ്ങി.

## Article Content

നാദാപുരം: ജി.പി. ഫൗണ്ടേഷൻ സമാഹരിച്ച വസ്ത്രങ്ങൾ ഏയ്ഞ്ചൽസ് സൗജന്യ വസ്ത്രാലയത്തിന് കൈമാറി. ഏയ്ഞ്ചൽസ് സൗജന്യ വസ്ത്രാലയം സി.ഇ.ഒ. നർഗീസ് ബീഗം വസ്ത്രങ്ങൾ ഏറ്റുവാങ്ങി.

ചടങ്ങിൽ ജി.പി. ഫൗണ്ടേഷൻ ചെയർമാൻ വി.സി. ഇക്ബാൽ, അംഗങ്ങളായ കാസിം മാസ്റ്റർ, എസ്.എം. അഷ്‌റഫ്, കെ.കെ.സി. ഹമീദ്, എം.എം.കെ. നാദാപുരം എന്നിവർ പങ്കെടുത്തു.

വസ്ത്രങ്ങൾ സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവരിൽനിന്ന് ജി.പി. ഫൗണ്ടേഷൻ ഫ്രൈഡേ ക്ലബ്ബ് എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 4 മണി മുതൽ 5 മണി വരെ വസ്ത്രങ്ങൾ സ്വീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

GP Foundation handed over the clothes it collected to the Angels Free Clothing Bank in Nadapuram. Angels CEO Nargees Begum received the items, while foundation leaders said donations will be accepted every Friday from 4 pm to 5 pm.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392495/gp-foundation-clothes-donation-angels-clothing-bank)