---
title: "'മെറ്റ് നെക്സോറ';  ​നാദാപുരം എം.ഇ.ടി ആർട്ട്സ് ആൻഡ് സയൻസ് കോളേജ് രജത ജൂബിലി ആഘോഷം 23-ന്"
english_title: "‘Met Nexora’: Nadapuram MET College Silver Jubilee on 23rd"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392603/met-nexora-nadapuram-college-silver-jubilee"
published_at: "2026-11-21T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0176b2ddc9e_nrk-entrepreneurship-workshop-november-23.jpg"
keywords: ["SilverJubilee", "CollegeEvent", "Nadapuram", "EducationNews", "AlumniMeet"]
---

# 'മെറ്റ് നെക്സോറ';  ​നാദാപുരം എം.ഇ.ടി ആർട്ട്സ് ആൻഡ് സയൻസ് കോളേജ് രജത ജൂബിലി ആഘോഷം 23-ന്

> **Lead Summary:** **നാദാപുരം: **മുസ്‌ലിം എജ്യുക്കേഷണൽ ട്രസ്റ്റിന് കീഴിലുള്ള നാദാപുരം എം.ഇ.ടി ആർട്ട്സ് ആൻഡ് സയൻസ് കോളേജിന്റെ രജത ജൂബിലി ആഘോഷ പരിപാടികളും കുടുംബസംഗമവും (മെറ്റ് നെക്സോറ 2026) നവംബർ 23-ന് കോളേജ് ക്യാമ്പസിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**നാദാപുരം: **മുസ്‌ലിം എജ്യുക്കേഷണൽ ട്രസ്റ്റിന് കീഴിലുള്ള നാദാപുരം എം.ഇ.ടി ആർട്ട്സ് ആൻഡ് സയൻസ് കോളേജിന്റെ രജത ജൂബിലി ആഘോഷ പരിപാടികളും കുടുംബസംഗമവും (മെറ്റ് നെക്സോറ 2026) നവംബർ 23-ന് കോളേജ് ക്യാമ്പസിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

25 വർഷത്തെ വൈജ്ഞാനിക യാത്രയുടെ നിറവിൽ 'സെലിബ്രേറ്റിങ് ദി പാസ്റ്റ്, ഇൻസ്പയറിങ് ദി ഫ്യൂച്ചർ' എന്ന പ്രമേയത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ​രജത ജൂബിലി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ നിർവ്വഹിക്കും. ചടങ്ങിൽ വെച്ച് പൂർവവിദ്യാർത്ഥി മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഉദ്ഘാടനം കെ.എം. അഭിജിത്ത് എം.എൽ.എ. നിർവ്വഹിക്കും.

കോളേജ് മാനേജ്‌മെന്റ് മാഗസിന്റെ പ്രകാശനം പാറക്കൽ അബ്ദുള്ള എം.എൽ.എ നിർവ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സഫീറ എം.കെ., വാർഡ് മെമ്പർ അപർണ കെ. എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. എം.ഇ.ടി ട്രസ്റ്റ് അംഗങ്ങൾ, സ്കൂൾ-കോളേജ് അധ്യാപക-അനധ്യാപകർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർ സംഗമത്തിൽ ഒത്തുചേരും. ട്രസ്റ്റ് ചെയർമാൻ യൂനുസ് ഹസൻ, സെക്രട്ടറി സലീം കണ്ടാര, നാസർ കരയത്ത്, അഡ്വ. ഇസ്മയിൽ പാലൊള്ളത്തിൽ, നാസർ നന്തോത്ത്, ശഹറാസ് കുളങ്ങരത്ത് എന്നിവർ വാർത്താസമ്മേളത്തിൽ പങ്കെടുത്തു.

​The Nadapuram MET Arts and Science College under the Muslim Educational Trust will celebrate its silver jubilee and family meet, Met Nexora 2026, on November 23 at the college campus. Higher Education Minister R. Bindu will inaugurate the event, while MLA K.M. Abhijith will launch the alumni membership campaign and MLA P. A. Parakkal will release the college management magazine.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392603/met-nexora-nadapuram-college-silver-jubilee)