---
title: "ചിറ്റാരി മലയെ കാക്കാൻ ഒറ്റക്കെട്ട്: ഖനന മാഫിയക്കെതിരെ സർവ്വകക്ഷി യോഗം"
english_title: "All-Party Meeting Unites to Protect Chittarimala from Mining Mafia"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392634/all-party-meeting-chittarimala-mining-issue"
published_at: "2026-11-21T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01afe3f31b0_all-party-meeting-chittarimala-mining-issue.jpg"
keywords: ["Chittarimala", "MiningOpposition", "AllPartyMeeting", "VanimelPanchayat", "KeralaNews"]
---

# ചിറ്റാരി മലയെ കാക്കാൻ ഒറ്റക്കെട്ട്: ഖനന മാഫിയക്കെതിരെ സർവ്വകക്ഷി യോഗം

> **Lead Summary:** വാണിമേൽ: ചിറ്റാരിമലയിൽ ഖനനം ചെയ്യാനുള്ള ഖനന മാഫിയ സംഘത്തിന്റെ ശ്രമങ്ങൾക്കെതിരെ ഒന്നിച്ച് നീങ്ങാൻ വാണിമേൽ പഞ്ചായത്ത് ഓഫീസിൽ ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു.

## Article Content

വാണിമേൽ: ചിറ്റാരിമലയിൽ ഖനനം ചെയ്യാനുള്ള ഖനന മാഫിയ സംഘത്തിന്റെ ശ്രമങ്ങൾക്കെതിരെ ഒന്നിച്ച് നീങ്ങാൻ വാണിമേൽ പഞ്ചായത്ത് ഓഫീസിൽ ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു.

പ്രസിഡന്റ് ടി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ഖനനം തടയാൻ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കണമെന്ന് യോഗം ഏകകണ്ഠമായി അംഗീകരിച്ചു.

തിങ്കളാഴ്ച രാവിലെ സർവ്വകക്ഷി സംഘം ഖനന പ്രദേശം സന്ദർശിക്കും. പ്രചാരണ ജാഥ, സർവ്വകക്ഷി പൊതുയോഗം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. ഇത് സംബന്ധിച്ച് നിയമവഴികളുൾപ്പെടെയുള്ള കാര്യങ്ങൾ രൂപീകരിച്ചു.

**സമരസമിതി ഭാരവാഹികൾ:**

വാസു എൻ.പി. - കൺവീനർ, സി.പി.സി. ആലി കുട്ടി - ചെയർമാൻ, സി.കെ. ജലീൽ - ട്രഷറർ, കെ. അബ്ദുല്ല - ജോ: കൺവീനർ, കെ. എൻ. നാണു, അസീസ് കെ.പി., ചന്ദ്രൻ പി.പി., ബാലൻ മാമ്പറ്റ എന്നിവർ അംഗങ്ങൾ.

മുസ്ലിം ലീഗ്, സി.പി.ഐ.എം., കോൺഗ്രസ്, ബി.ജെ.പി., സി.പി.ഐ., ആർജെഡി, എസ്ഡിപിഐ തുടങ്ങിയ പാർട്ടി പ്രതിനിധികളായ എം.കെ. മജീദ്, അബ്ദുല്ല, ചന്ദ്രൻ പി.പി., അസീസ് കെ.പി., കുഞ്ഞമ്മദ് മാസ്റ്റർ, എൻ.പി. വാസു, കെ. എൻ. നാണു, ജലീൽ സി.കെ. എന്നിവർ സംസാരിച്ചു.

വൈസ് പ്രസിഡന്റ് എൻ. മുർഷിന സ്വാഗതവും സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. രാജീവൻ നന്ദിയും പറഞ്ഞു.

An all-party meeting held at the Vanimel panchayat office decided to jointly oppose attempts by a mining mafia group to carry out quarrying at Chittarimala. The meeting resolved to explore all possible measures, including legal steps, and announced a site visit, campaign march and public gathering.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392634/all-party-meeting-chittarimala-mining-issue)