---
title: "41 ദിവസവും മുടങ്ങാതെ അന്നദാനം; അഞ്ചാം വർഷത്തിലും ആയിരങ്ങൾക്ക് അന്നമൂട്ടി ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രം"
english_title: "Iringannur Mahashiva Temple Serves Thousands Daily Through 41-Day Annadanam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392640/iringannur-mahashiva-temple-annadanam"
published_at: "2026-11-21T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01bc49c80aa_iringannur-mahashiva-temple-annadanam.jpg"
keywords: ["TempleAnnadanam", "KeralaTemple", "DevoteeService", "MalabarDevaswom", "MandalaSeason"]
---

# 41 ദിവസവും മുടങ്ങാതെ അന്നദാനം; അഞ്ചാം വർഷത്തിലും ആയിരങ്ങൾക്ക് അന്നമൂട്ടി ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രം

> **Lead Summary:** ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ ശ്രീ മഹാശിവക്ഷേത്രത്തിൽ ക്ഷേത്ര നവീകരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചാം വർഷത്തിലും മണ്ഡലകാലത്ത് 41 ദിവസവും നടത്തുന്ന അന്നദാനത്തിൽ തിരക്കേറുന്നു.

## Article Content

ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ ശ്രീ മഹാശിവക്ഷേത്രത്തിൽ ക്ഷേത്ര നവീകരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചാം വർഷത്തിലും മണ്ഡലകാലത്ത് 41 ദിവസവും നടത്തുന്ന അന്നദാനത്തിൽ തിരക്കേറുന്നു.

വൃശ്ചികം 1 മുതൽ ആരംഭിച്ച് ധനു 11 വരെ ഉച്ചക്ക് 12.30 മുതൽ 2 മണി വരെയാണ് അന്നദാനം നടത്തുന്നത്. സാധാരണ ദിവസങ്ങളിൽ ആയിരക്കണക്കിനാളുകൾക്കാണ് ഭക്ഷണം നൽകി വരുന്നത്.

അവധി ദിവസങ്ങളിൽ 1500-ൽ ഏറെ പേർ എത്തുന്നുണ്ട്. അന്നദാനത്തിനാവശ്യമായ അരി, പച്ചക്കറികൾ, നാളികേരം എന്നിവയും ഊട്ടുപുരയിലേക്ക് സംഭാവന ചെയ്യാവുന്നതാണെന്നും ഭക്തജനങ്ങളുടെയും നവീകരണ കമ്മിറ്റിയംഗങ്ങൾ, മാതൃസമിതിയംഗങ്ങൾ, ക്ഷേത്ര ജീവനക്കാർ എന്നിവരുടെ സഹകരണം കൊണ്ടാണ് അന്നദാനം അഞ്ച് വർഷങ്ങളായി നല്ല രീതിയിൽ നടത്താൻ കഴിയുന്നതെന്നും ക്ഷേത്ര നവീകരണ കമ്മിറ്റി പ്രസിഡന്റ് വി.കെ. മോഹനൻ മാസ്റ്റർ, സെക്രട്ടറി വത്സരാജ് മണലാട്ട് എന്നിവർ പറഞ്ഞു.

നവീകരണ കമ്മിറ്റിയംഗങ്ങളായ മുഖ്യ പാചകക്കാർ പി.കെ. അശോകൻ, സി.കെ. മനോജൻ എന്നിവരുടെ നേതൃത്വത്തിലാണ് പാചകം ചെയ്യുന്നത്. രാവിലെ നാല് മണിക്ക് പാചകം ആരംഭിക്കും. കമ്മിറ്റിയംഗങ്ങൾക്ക് പുറമെ സ്വാമിമാരും നിരവധി ഭക്തരും സഹായികളായി ഊട്ടുപുരയിൽ ഉണ്ടാവാറുണ്ട്.

മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള അതിപുരാതനമായ ഈ ശിവക്ഷേത്രത്തിൽ നവീകരണ കമ്മിറ്റി മഹാവിഷ്ണു ക്ഷേത്രത്തിന് പ്രദക്ഷിണപഥം നിർമ്മിച്ചു. അയ്യപ്പ ക്ഷേത്രത്തിനും പ്രദക്ഷിണപഥം നിർമ്മിക്കാനാവശ്യമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Iringannur Sri Maha Shiva Temple’s Annadanam during the Mandala season is continuing for the fifth year, with meals served for 41 days without interruption. On regular days, around 1,000 devotees are fed, while holiday crowds cross 1,500, with support from devotees, committee members, and temple staff.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392640/iringannur-mahashiva-temple-annadanam)