---
title: "അധ്യാപികയായും ജനപ്രതിനിധിയായും നിറഞ്ഞുനിന്ന കെ. പത്മാവതി; 21-ാം ചരമവാർഷികത്തിൽ സ്മരണാഞ്ജലിയുമായി ഇരിങ്ങണ്ണൂർ"
english_title: "Iringannur Pays Tribute to K. Padmavathi on 21st Death Anniversary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392747/iringannur-padmavathi-death-anniversary-tribute"
published_at: "2026-11-22T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02f76871dba_iringannur-padmavathi-death-anniversary-tribute.jpg"
keywords: ["KPadmavathi", "RJD", "Iringannur", "KeralaPolitics", "MemorialTribute"]
---

# അധ്യാപികയായും ജനപ്രതിനിധിയായും നിറഞ്ഞുനിന്ന കെ. പത്മാവതി; 21-ാം ചരമവാർഷികത്തിൽ സ്മരണാഞ്ജലിയുമായി ഇരിങ്ങണ്ണൂർ

> **Lead Summary:** ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ ഹൈസ്കൂൾ അധ്യാപികയും മഹിളാ ജനതാ ദൾ ജില്ലാ സെക്രട്ടറിയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സണുമായിരുന്ന ഇരിങ്ങണ്ണൂരിലെ കെ.പത്മാവതിയുടെ 21 മത് ചരമ വാർഷിക ദിനം ആർ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

## Article Content

ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ ഹൈസ്കൂൾ അധ്യാപികയും മഹിളാ ജനതാ ദൾ ജില്ലാ സെക്രട്ടറിയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സണുമായിരുന്ന ഇരിങ്ങണ്ണൂരിലെ കെ.പത്മാവതിയുടെ 21 മത് ചരമ വാർഷിക ദിനം ആർ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

ആർ.ജെ.ഡി ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം മുൻ മന്ത്രി കെ.പി മോഹനൻ അനുസ്മരണ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഗംഗാധരൻ പാച്ചാക്കര അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മറ്റിയംഗം ഇ.പി ദാമോധരൻ അനുസ്മരണ പ്രഭാഷണം നടത്തി.

നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് , ജില്ലാ കമ്മറ്റിയംഗങ്ങളായ പി.എം. നാണു, എം.പി വിജയൻ. പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായ ടി.പ്രകാശൻ, വള്ളിൽ പവിത്രൻ, മനക്കൽ വേണുഗോപാലൻ എന്നിവർ പ്രസംഗിച്ചു. കാലത്ത് കെ. പത്മാവതിയുടെ ശവകുടീരത്തിൽ ആർ.ജെ.ഡി പ്രവർത്തകരും, കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി.

RJD workers and family members observed the 21st death anniversary of K. Padmavathi in Iringannur with floral tributes and a memorial convention. Former minister K.P. Mohanan inaugurated the event, while party leaders recalled her contributions as a teacher and public representative.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392747/iringannur-padmavathi-death-anniversary-tribute)