---
title: "'എഐയുടെ കാലത്ത് അറിവ് മാത്രം പോരാ, മനുഷ്യത്വവും ധാർമ്മികതയും കൈവിടരുത്'; വാണിമേൽ ക്രസന്റ് സ്കൂളിന്റെ സുവർണ ജൂബിലി വേദിയിൽ സാദിഖലി ശിഹാബ് തങ്ങൾ"
english_title: "In the AI Age, Knowledge Alone Is Not Enough, Says Sadiqali Thangal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392753/ai-age-human-values-ethics-sadiqali-thangal"
published_at: "2026-11-22T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0302ff39edc_ai-age-human-values-ethics-sadiqali-thangal.jpg"
keywords: ["ArtificialIntelligence", "HumanValues", "Ethics", "Education", "KeralaNews"]
---

# 'എഐയുടെ കാലത്ത് അറിവ് മാത്രം പോരാ, മനുഷ്യത്വവും ധാർമ്മികതയും കൈവിടരുത്'; വാണിമേൽ ക്രസന്റ് സ്കൂളിന്റെ സുവർണ ജൂബിലി വേദിയിൽ സാദിഖലി ശിഹാബ് തങ്ങൾ

> **Lead Summary:** വാണിമേൽ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും നൂതന സാങ്കേതികവിദ്യയുടെയും ഈ കാലഘട്ടത്തിൽ അറിവ് നേടുന്നതിനൊപ്പം തന്നെ മനുഷ്യത്വം, സഹവർത്തിത്വം, ധാർമ്മികത തുടങ്ങിയ ഉദാത്തമായ മൂല്യങ്ങൾ നഷ്ടപ്പെട്ടുപോകാതിരിക്കാൻ പുതുതലമുറ ജാഗ്രത പുലർത്തണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. വാണിമേൽ ക്രസന്റ് ഹയർസെക്കൻഡറി സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന ഗോൾഡൻ ജൂബിലി കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

വാണിമേൽ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും നൂതന സാങ്കേതികവിദ്യയുടെയും ഈ കാലഘട്ടത്തിൽ അറിവ് നേടുന്നതിനൊപ്പം തന്നെ മനുഷ്യത്വം, സഹവർത്തിത്വം, ധാർമ്മികത തുടങ്ങിയ ഉദാത്തമായ മൂല്യങ്ങൾ നഷ്ടപ്പെട്ടുപോകാതിരിക്കാൻ പുതുതലമുറ ജാഗ്രത പുലർത്തണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. വാണിമേൽ ക്രസന്റ് ഹയർസെക്കൻഡറി സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന ഗോൾഡൻ ജൂബിലി കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരനൂറ്റാണ്ട് മുമ്പ്, വിദ്യാഭ്യാസ സൗകര്യങ്ങൾ തീർത്തും പരിമിതമായിരുന്ന കാലഘട്ടത്തിൽ വടകര താലൂക്കിലെ സാധാരണക്കാരുടെ മക്കൾക്ക് അക്ഷരവെളിച്ചം പകരാൻ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ച പൂർവ്വികരുടെ ദീർഘവീക്ഷണം മാതൃകാപരമാണ്. പഴമയുടെ ആ കരുത്തിൽ നിന്നുകൊണ്ട് ആധുനികതയിലേക്ക് പുതിയ കാൽവെപ്പുകൾ നടത്താൻ മാനേജ്‌മെന്റിനും നാട്ടുകാർക്കും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് സി.കെ. സുബൈർ അധ്യക്ഷത വഹിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ ക്യാമ്പസിൽ നിർമ്മിച്ച താവോട്ട് അബ്ദുറഹ്മാൻ മാസ്റ്റർ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിച്ചു.

വെറുമൊരു കെട്ടിട നിർമ്മാണത്തിനപ്പുറം, മാറുന്ന കാലത്തിനനുസരിച്ചുള്ള ആധുനിക പഠന സൗകര്യങ്ങളും വിദ്യാർത്ഥികളുടെ കലാകായിക വളർച്ചയ്ക്കാവശ്യമായ സങ്കേതങ്ങളും ഒരുക്കുന്നതിൽ സ്കൂൾ മാനേജ്‌മെന്റ് കാണിക്കുന്ന താൽപര്യത്തെ അദ്ദേഹം അഭിനന്ദിച്ചു. സ്കൂളിലെ എസ്.പി.സി (SPC) ഓഫീസിന്റെ ഉദ്ഘാടനം കെ.എം. അഭിജിത്ത് എം എൽ എ നിർവഹിച്ചു.

വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ്കുമാർ, സൂപ്പി നരിക്കാട്ടേരി എന്നിവർ മുഖ്യാതിഥികളായിരുന്നു. ചടങ്ങിൽ സ്കൂൾ മാനേജർ വി.കെ. കുഞ്ഞാലി, പി.ടി.എ പ്രസിഡന്റ് കെ.കെ. മജീദ്, അൺഎയ്ഡഡ് ഹയർസെക്കൻഡറി പി.ടി.എ പ്രസിഡന്റ് എം.കെ. അഷറഫ് എന്നിവർ ഉപഹാര സമർപ്പണം നടത്തി.

സി.വി.എം. വാണിമേൽ, മുഹമ്മദ് ബംഗ്ലാത്ത്, എം.പി. ജാഫർ മാസ്റ്റർ, ടി.പി. കുഞ്ഞബ്ദുള്ള മാസ്റ്റർ, ചീക്കപുറത്ത് മൊയ്തു ഹാജി, സി.പി.സി. ആലിക്കുട്ടി, വി.കെ. മൂസ മാസ്റ്റർ, ടി.സി. ഹസീന, റഫീക്ക് അഹമ്മദ് മുറിചാണ്ടി, മുഹമ്മദ് വടക്കയിൽ, ബെന്നില സത്യൻ, അഷറഫ് കൊറ്റാല, സുബൈർ തയുള്ളതിൽ, സൗദ പി.പി., സെലീന എൻ.പി., സിന്ധു എം.കെ., ബി.പി.സി. കെ.വി. കുഞ്ഞഹമ്മദ്, മുഹമ്മദ് റഫീഖ് വടകര എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

പ്രിൻസിപ്പൽ പി. ഷൗക്കത്തലി, ഹെഡ്‌മാസ്‌റ്റർ എം.കെ. അഷ്റഫ് മാസ്റ്റർ, അൺഎയ്ഡഡ് ഹയർസെക്കൻഡറി പ്രിൻസിപ്പൽ പി. പ്രജീഷ്, എം.കെ. മജീദ്, ഒ.പി. കുഞ്ഞമ്മദ് മാസ്റ്റർ, കെ.വി. നൗഫൽ, താവോട് ആലിഹസൻ ഹാജി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മാനേജിംഗ് കമ്മിറ്റി ട്രഷറർ ടി. അലി ഹസൻ നന്ദി രേഖപ്പെടുത്തി.

Panakkad Sadiqali Shihab Thangal urged the younger generation to preserve human values, coexistence and ethics while embracing artificial intelligence and modern technology. He was speaking at the foundation stone laying ceremony for the Golden Jubilee building of Crescent Higher Secondary School, Vanimel. The event also marked the inauguration of a memorial open auditorium and the school’s SPC office.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392753/ai-age-human-values-ethics-sadiqali-thangal)