---
title: "രോഗികളെ വേണ്ട; നാദാപുരത്തെ സർക്കാർ ആശുപത്രിയിൽ 100 ജീവനക്കാർ, കിടത്തി  ചികിത്സയ്ക്ക്  രണ്ട് രോഗികൾ മാത്രം"
english_title: "100 Staff, Only 2 Inpatients: Nadapuram Government Hospital in Crisis"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392862/nadapuram-government-hospital-patient-crisis-NEW"
published_at: "2026-11-23T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0410b29d851_nadapuram-government-hospital-patient-crisis-NEW.jpg"
keywords: ["KeralaHealth", "GovernmentHospital", "Nadapuram", "DoctorShortage", "HealthcareCrisis"]
---

# രോഗികളെ വേണ്ട; നാദാപുരത്തെ സർക്കാർ ആശുപത്രിയിൽ 100 ജീവനക്കാർ, കിടത്തി  ചികിത്സയ്ക്ക്  രണ്ട് രോഗികൾ മാത്രം

> **Lead Summary:** **നാദാപുരം: **നാദാപുരത്തെ സർക്കാർ താലൂക്ക് ആശുപത്രിയിൽ ജീവനക്കാർ 100 പേർ, എന്നാൽ രോഗികൾ രണ്ട് പേർ മാത്രം. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതും ഉള്ള ഡോക്ടർമാർ രോഗികളെ കിടത്തി ചികിത്സിക്കാത്തതുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.

## Article Content

**നാദാപുരം: **നാദാപുരത്തെ സർക്കാർ താലൂക്ക് ആശുപത്രിയിൽ ജീവനക്കാർ 100 പേർ, എന്നാൽ രോഗികൾ രണ്ട് പേർ മാത്രം. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതും ഉള്ള ഡോക്ടർമാർ രോഗികളെ കിടത്തി ചികിത്സിക്കാത്തതുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.

ആവശ്യത്തിന് കെട്ടിടം ഇല്ലാതിരുന്ന ആശുപത്രിയിൽ കഴിഞ്ഞ പത്ത് വർഷത്തിനകം വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ബഹുനില കെട്ടിടങ്ങൾ പണിയുകയും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ വാർഡ് സ്ത്രീകളുടെ വർഡ് പുരുഷൻമാരുടെ വാർഡ് എല്ലാം ഉണ്ടായിട്ടും ഡോക്ടർമാർ രോഗികളെ കിടത്തി ചികിത്സിക്കാൻ മടിക്കുന്നു എന്നാണ് ആക്ഷേപം.

മാസത്തിൽ ഒരു കോടിയിലേറെ രൂപ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്ന ആശുപത്രിയിൽ ഇപ്പോൾ ആകെ അഡ്മിറ്റ് രണ്ടും മൂന്നും രോഗികൾ മാത്രമാണ്. ഭരണസ്വാധീനം ഉപയോഗിച്ച് ഡോക്ടർമാർ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് മാറിപ്പോകുന്നതും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കുറവുമാണ് ആശുപത്രിയെ പ്രതിസന്ധിയിലാക്കുന്നത്.

ഒ.പി.യിൽ ആയിരത്തിനടുത്ത് രോഗികൾ എത്തുന്ന മലയോര മേഖലയിലെ ഏക സർക്കാർ താലൂക്ക് ആശുപത്രിയാണ് നാദാപുരം ഗവ. ആശുപത്രി. കഴിഞ്ഞ സർക്കാർ കാലത്ത് ഡയാലിസിസ് സംവിധാനം ഒരുക്കിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത് നീണ്ടുപോവുകയാണ്.

Nadapuram Government Taluk Hospital is facing a severe mismatch between staff strength and patient admissions, with around 100 employees but only two inpatients. The shortage of doctors, lack of specialists, and reluctance to admit patients for inpatient care are being cited as key reasons behind the crisis.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392862/nadapuram-government-hospital-patient-crisis-NEW)