---
title: "വിജയ കലാവേദി കെട്ടിടം ഉദ്ഘാടനം ചെയ്തു; 72-ാം വാർഷികവും ആഘോഷിച്ചു"
english_title: "Vijaya Kalavedi Building Inaugurated; 72nd Anniversary Celebrated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392866/vijaya-kalavedi-building-inaugurated-anniversary-celebrated"
published_at: "2026-11-23T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b04155cc2c70_vijaya-kalavedi-building-inaugurated-anniversary-celebrated.jpg"
keywords: ["LibraryInauguration", "CulturalEvent", "KeralaNews", "AnniversaryCelebration", "DramaPerformance"]
---

# വിജയ കലാവേദി കെട്ടിടം ഉദ്ഘാടനം ചെയ്തു; 72-ാം വാർഷികവും ആഘോഷിച്ചു

> **Lead Summary:** **എടച്ചേരി: **വിജയ കലാവേദി ആൻഡ് ഗ്രന്ഥാലയത്തിന്റെ നവീകരിച്ച കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. എഴുപത്തിരണ്ടാം വാർഷികം നിതീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ വി. കുഞ്ഞിക്കണ്ണൻ സ്വീകരിച്ചു.

## Article Content

**എടച്ചേരി: **വിജയ കലാവേദി ആൻഡ് ഗ്രന്ഥാലയത്തിന്റെ നവീകരിച്ച കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. എഴുപത്തിരണ്ടാം വാർഷികം നിതീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ വി. കുഞ്ഞിക്കണ്ണൻ സ്വീകരിച്ചു.

സോവനീർ കവർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഉദയൻ മാസ്റ്റർ പ്രകാശനം ചെയ്തു. സുബിന. കെ, സുനില എം.പി, വി.ശെരിഫ, കെ. ഹരീന്ദ്രൻ, പി. എം. നാണു എന്നിവർ ആശംസകൾ അർപ്പിച്ചു. കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തിയറ്റേഴ്സ് 'മിസ' നാടകം അവതരിപ്പിച്ചു. പ്രാദേശിക കലാപരിപാടികളും അരങ്ങേറി. സെക്രട്ടറി രാജീവ് വള്ളിൽ സ്വാഗതവും പ്രസിഡന്റ് കെ.ടി.കെ. പ്രേമചന്ദ്രൻ നന്ദിയും പറഞ്ഞു.

The renovated building of Vijaya Kalavedi and Granthalayam was inaugurated by District Panchayat President Milli Mohan. The 72nd anniversary was also celebrated, with a souvenir cover released and a drama performance staged as part of the event.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392866/vijaya-kalavedi-building-inaugurated-anniversary-celebrated)