---
title: "നാദാപുരം ഗവ. കോളേജിൽ എം.എസ്.സി. സൈക്കോളജി വേണം; മന്ത്രിക്ക് നിവേദനം"
english_title: "MSW? Wait no — Nadapuram Govt College Seeks MSc Psychology Course"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392895/nadapuram-govt-college-msc-psychology-request"
published_at: "2026-11-23T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b04466710bae_nadapuram-govt-college-msc-psychology-request.jpg"
keywords: ["MScPsychology", "NadapuramCollege", "HigherEducation", "DigitalMarketing", "KeralaEducation"]
---

# നാദാപുരം ഗവ. കോളേജിൽ എം.എസ്.സി. സൈക്കോളജി വേണം; മന്ത്രിക്ക് നിവേദനം

> **Lead Summary:** നാദാപുരം: നാദാപുരം ഗവൺമെന്റ് കോളേജിൽ 2027-28 അധ്യയന വർഷം മുതൽ എം.എസ്.സി. സൈക്കോളജി കോഴ്സും ഡിജിറ്റൽ മാർക്കറ്റിങ് ഉൾപ്പെടെയുള്ള തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകളും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണിന് നാദാപുരം പഞ്ചായത്ത് എം.എസ്.എഫ്. കമ്മിറ്റി നിവേദനം നൽകി.

## Article Content

നാദാപുരം: നാദാപുരം ഗവൺമെന്റ് കോളേജിൽ 2027-28 അധ്യയന വർഷം മുതൽ എം.എസ്.സി. സൈക്കോളജി കോഴ്സും ഡിജിറ്റൽ മാർക്കറ്റിങ് ഉൾപ്പെടെയുള്ള തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകളും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണിന് നാദാപുരം പഞ്ചായത്ത് എം.എസ്.എഫ്. കമ്മിറ്റി നിവേദനം നൽകി.

നാദാപുരം പഞ്ചായത്ത് എം.എസ്.എഫ്. പ്രസിഡന്റ് ഫവാസ് തുണ്ടിയിലും ജനറൽ സെക്രട്ടറി ഷുഹൈബ് ഇയ്യങ്കോടും നേതൃത്വം നൽകിയാണ് നിവേദനം സമർപ്പിച്ചത്.

നിലവിൽ നാദാപുരം ഗവൺമെന്റ് കോളേജിൽ ബി.എസ്.സി. സൈക്കോളജി കോഴ്സ് നിലവിലുണ്ടെങ്കിലും തുടർപഠനത്തിനായി എം.എസ്.സി. സൈക്കോളജി കോഴ്സ് ലഭ്യമല്ലാത്തത് വിദ്യാർഥികൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

കോഴിക്കോട് ജില്ലയിലെ സർക്കാർ കോളേജുകളിൽ ഈ കോഴ്സ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് തുടർപഠനത്തിന് മറ്റ് ജില്ലകളെയും സ്വകാര്യ സ്ഥാപനങ്ങളെയും ആശ്രയിക്കേണ്ടിവരുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരമായി നാദാപുരം ഗവൺമെന്റ് കോളേജിൽ എം.എസ്.സി. സൈക്കോളജി കോഴ്സ് ആരംഭിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

കൂടാതെ, മാറിവരുന്ന തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ച് വിദ്യാർഥികളുടെ തൊഴിൽ നൈപുണ്യം വർധിപ്പിക്കുന്നതിനായി ഡിജിറ്റൽ മാർക്കറ്റിങ് ഉൾപ്പെടെയുള്ള തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകളും കോളേജിൽ ആരംഭിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

നിവേദനം സമർപ്പിക്കുന്ന ചടങ്ങിൽ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി മുഹമ്മദ് പേരോട്, വി. അബ്ദുൽ ജലീൽ, അർഷാദ് കെ.വി., കെ.ടി.കെ. റാഷിദ്, റാഷിക് ചങ്ങരംകുളം, അൻസിഫ് തുടങ്ങിയവർ സംബന്ധിച്ചു.

The MSF committee of Nadapuram Panchayat has submitted a memorandum to Higher Education Minister Roji M. John seeking approval for an MSc Psychology course at Nadapuram Government College from the 2027-28 academic year. The memorandum also calls for short-term vocational courses, including digital marketing, to improve students’ job skills and reduce the need to depend on colleges outside the district.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392895/nadapuram-govt-college-msc-psychology-request)