---
title: "ചേർത്തുനിർത്തിയൊരു നിമിഷം, മുഖ്യമന്ത്രിയോടൊപ്പംകേരളമാകെ താരമായി നാദാപുരത്തെ സമീപ്തമോൾ"
english_title: "A Hug, a Photo, and a Viral Moment: Samiptha Becomes a Kerala Sensation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392897/cm-photo-samiptha-viral-kerala"
published_at: "2026-11-23T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0449bc904b8_cm-photo-samiptha-viral-kerala.jpg"
keywords: ["KeralaNews", "ViralPhoto", "CMPhoto", "KSRTCAd", "PublicRelations"]
---

# ചേർത്തുനിർത്തിയൊരു നിമിഷം, മുഖ്യമന്ത്രിയോടൊപ്പംകേരളമാകെ താരമായി നാദാപുരത്തെ സമീപ്തമോൾ

> **Lead Summary:** നാദാപുരം: മുഖ്യമന്ത്രിയോടൊപ്പം ചേർത്ത് നിർത്തി ചിരിക്കുന്ന ചിത്രം, കേരളമാകെ താരമായി നാദാപുരത്തെ സമീപ്ത.

## Article Content

നാദാപുരം: മുഖ്യമന്ത്രിയോടൊപ്പം ചേർത്ത് നിർത്തി ചിരിക്കുന്ന ചിത്രം, കേരളമാകെ താരമായി നാദാപുരത്തെ സമീപ്ത.

കല്ലാച്ചിയിലൂടെ കടന്നുപോകുന്ന കെ.എസ്.ആർ.ടി.സി. ബസുകളിലെ പരസ്യത്തിലാണ് മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോട്ടോ ആദ്യം കണ്ടത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് പബ്ലിക് റിലേഷൻസ് വകുപ്പ് ഉപയോഗിക്കുന്നത് സമീപ്തയോടൊപ്പമുള്ള മുഖ്യമന്ത്രിയുടെ ഫോട്ടോയാണെന്ന് അറിഞ്ഞത്.

പുതുയുഗയാത്ര നയിച്ച് നാദാപുരത്ത് വന്ന പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനെ കാണുകയും അന്ന് അദ്ദേഹം സമീപ്തയെ ആശ്ലേഷിക്കുകയും ചെയ്തിരുന്നു. അന്ന് എടുത്ത ഫോട്ടോ പബ്ലിക് റിലേഷൻസ് വകുപ്പ് സർക്കാരിന്റെ ഭരണനേട്ടങ്ങളുടെ പ്രചാരണത്തിന് കവർ ചിത്രമാക്കുകയായിരുന്നു.

വരിക്കോളി എൽ.പി. സ്കൂളിലെ വിദ്യാർഥിനിയായ സമീപ്ത നാദാപുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.വി. റിനീഷിന്റെയും സഹകരണ ബാങ്ക് ജീവനക്കാരിയായ സന്ധ്യയുടെയും മകളാണ്.

A photo of Samiptha from Nadapuram with the Chief Minister has gone viral across Kerala after appearing in KSRTC bus advertisements. The image, originally taken when opposition leader V.D. Satheesan met her and embraced her, was later used by the Public Relations Department in a government publicity campaign.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392897/cm-photo-samiptha-viral-kerala)