---
title: "ജനരോഷം; വളയത്ത് റോഡരികിലും തോട്ടിലും മലം ഉൾപ്പെടെ മാലിന്യം കൊണ്ടുതള്ളി"
english_title: "Public Outrage as Waste, Including Feces, Dumped by Roadside and in Stream in Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392917/valayam-roadside-stream-waste-dumping"
published_at: "2026-11-23T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b046f8130def_valayam-roadside-stream-waste-dumping.jpg"
keywords: ["Valayam", "MedicalWaste", "IllegalDumping", "KeralaNews", "PublicOutrage"]
---

# ജനരോഷം; വളയത്ത് റോഡരികിലും തോട്ടിലും മലം ഉൾപ്പെടെ മാലിന്യം കൊണ്ടുതള്ളി

> **Lead Summary:** വളയം: മലം നിറഞ്ഞ ഡയപ്പറുകളും മരുന്നിന്റെ അവശിഷ്ടങ്ങളും മാലിന്യങ്ങൾ നിറച്ച പ്ലാസ്റ്റിക് കവറുകൾ നിറച്ച ഭാണ്ഡക്കെട്ട് ജനവാസ കേന്ദ്രത്തിൽ കൊണ്ടുതള്ളി.

## Article Content

വളയം: മലം നിറഞ്ഞ ഡയപ്പറുകളും മരുന്നിന്റെ അവശിഷ്ടങ്ങളും മാലിന്യങ്ങൾ നിറച്ച പ്ലാസ്റ്റിക് കവറുകൾ നിറച്ച ഭാണ്ഡക്കെട്ട് ജനവാസ കേന്ദ്രത്തിൽ കൊണ്ടുതള്ളി.

വളയം പൊലീസ് സ്റ്റേഷന് മുന്നിലൂടെ കുറുവന്തേരിയിലേക്കുള്ള താമരശ്ശേരി റോഡരികിലാണ് ദുർഗന്ധം വമിക്കുന്ന മെഡിക്കൽ മാലിന്യം കൊണ്ടുതള്ളിയത്. പീറ്റകണ്ടി മുക്കിലെ കുറ്റിക്കാട്ടിലാണ് മാലിന്യ നിക്ഷേപ കേന്ദ്രമാക്കിയത്.

വാഹനത്തിലെത്തിയ സംഘമാണ് മാലിന്യം വലിച്ചെറിഞ്ഞതെന്ന് കരുതുന്നു. കഴിഞ്ഞ ദിവസം രാത്രി താമരശ്ശേരി തോട്ടിലും ഇത്തരത്തിൽ സ്കൂട്ടറിലെത്തി മാലിന്യം കൊണ്ടുതള്ളിയതായി നാട്ടുകാർ പറഞ്ഞു.

വലിയ ജനരോഷമാണ് പ്രദേശത്തുള്ളത്. പ്രതിഷേധവുമായി നാട്ടുകാർ സംഘടിച്ചതോടെ ആരോഗ്യ പ്രവർത്തകരും പൊലീസും സ്ഥലത്തെത്തി. മാലിന്യത്തിൽ നിന്ന് നാദാപുരത്തെ ഒരു സർജിക്കൽ സ്ഥാപനത്തിന്റെ ബില്ലും ഒരു വിരുന്ന് സൽക്കാരത്തിന്റെ ക്ഷണക്കത്തും ലഭിച്ചിട്ടുണ്ട്.

വളയം എസ് ഐമാരായ പി ഹേമന്ത്, ഗിരിരാജ്, സി പി ഒ രെജിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ അർഷിദ്, ആശ വർക്കർ കെ.കെ. പ്രമീള എന്നിവരും സ്ഥലത്തെത്തി. കുറ്റക്കാർക്കെതിരെ കടുത്ത നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Residents in Valayam were angered after medical waste, soiled diapers, and other garbage were dumped by the roadside and into a stream. Police and health workers reached the spot after local protests, and officials are demanding strict action against those responsible.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392917/valayam-roadside-stream-waste-dumping)