---
title: "ജനകീയമായി നേരിടും; ചിറ്റാരി മലയിൽ ഖനനം അനുവദിക്കില്ല, സർവകക്ഷി പ്രതിനിധികൾ മല സന്ദർശിച്ചു"
english_title: "No Mining at Chittari Hill: All-Party Team Vows Public and Legal Fight"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392921/chittari-hill-mining-ban-all-party-visit"
published_at: "2026-11-23T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0476e4a35e3_chittari-hill-mining-ban-all-party-visit.jpg"
keywords: ["ChittariHill", "MiningBan", "KeralaPolitics", "EnvironmentalConcern", "LandslideRisk"]
---

# ജനകീയമായി നേരിടും; ചിറ്റാരി മലയിൽ ഖനനം അനുവദിക്കില്ല, സർവകക്ഷി പ്രതിനിധികൾ മല സന്ദർശിച്ചു

> **Lead Summary:** നാദാപുരം: പരിസ്ഥിതിക്കും ജനങ്ങൾക്കും ഭീഷണിയായ ചിറ്റാരി മലയിലെ കരിങ്കൽ ഖനനം അനുവദിക്കില്ലെന്ന് സർവകക്ഷി പ്രതിനിധി സംഘം അറിയിച്ചു.

## Article Content

നാദാപുരം: പരിസ്ഥിതിക്കും ജനങ്ങൾക്കും ഭീഷണിയായ ചിറ്റാരി മലയിലെ കരിങ്കൽ ഖനനം അനുവദിക്കില്ലെന്ന് സർവകക്ഷി പ്രതിനിധി സംഘം അറിയിച്ചു.

പല തവണ ഉരുൾപൊട്ടലുണ്ടായി മനുഷ്യജീവൻ നഷ്ടപ്പെട്ട മേഖലയാണിത്. ഇവിടം നിർമ്മാണ നിയന്ത്രണമുള്ള മേഖലയാണ്. വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണിത്. ഊര് നിവാസികളും മറ്റ് താമസക്കാരും ആശങ്കയോടെയാണ് കഴിയുന്നത്.

ഇവിടെ ഖനനം അനുവദിക്കാനാകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് പറഞ്ഞു. ജനങ്ങളെ അണിനിരത്തി രംഗത്തിറങ്ങുകയും നിയമപരമായി നേരിടുകയും ചെയ്യുമെന്നും പ്രസിഡന്റ് അറിയിച്ചു.

ചിറ്റാരി മലയിൽ റോഡ് നിർമ്മിക്കാൻ നീർച്ചാലുകൾ പോലും നികത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആനയുടെ വഴി (ആനത്താര) പോലും ഇല്ലാതാക്കിയിരിക്കുകയാണ്. ഖനനം നടക്കുന്നതോടെ കാട്ടാനകൾ ഉൾപ്പെടെ കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുമെന്ന് ഇവർ പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. മുർഷിന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ടി. ബാബു, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. രാജീവൻ, മെമ്പർമാരായ ടി.കെ. വിജീഷ്, കെ.എൻ. നാണു, അഷ്റഫ് കൊറ്റാല, വിവിധ രാഷ്ട്രീയ പാർടി നേതാക്കളായ കെ.എൻ. നാണു, ഷെബി സെബാസ്റ്റ്യൻ, ജലീൽ ചാലക്കണ്ടി, പി.പി. ചന്ദ്രൻ, എം.സി. അനീഷ്, എം.കെ. ഹുസൈൻ, ജോണി മുല്ലക്കുന്നേൽ, മാമ്പറ്റ ബാലൻ, പി. സുബൈർ ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ടായിരുന്നു.

An all-party delegation said that quarrying at Chittari Hill will not be allowed, citing environmental risks and repeated landslides in the area. Local leaders warned they would mobilize residents and pursue legal action if mining is attempted.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392921/chittari-hill-mining-ban-all-party-visit)