---
title: "ചിറ്റാരി മലയില്‍ സര്‍വ്വകക്ഷി പ്രതിനിധികളെ പോലീസ് തടഞ്ഞു, കടത്തിവിട്ടത് ഉടമയോട് അനുവാദം തേടി"
english_title: "Police Block All-Party Delegation at Chittari Hill Mining Site"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392922/chittari-hill-police-block-delegation"
published_at: "2026-11-23T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b047819af4b8_chittari-hill-police-block-delegation.jpg"
keywords: ["ChittariHill", "PoliceAction", "AllPartyDelegation", "QuarryIssue", "KeralaNews"]
---

# ചിറ്റാരി മലയില്‍ സര്‍വ്വകക്ഷി പ്രതിനിധികളെ പോലീസ് തടഞ്ഞു, കടത്തിവിട്ടത് ഉടമയോട് അനുവാദം തേടി

> **Lead Summary:** വാണിമേല്‍: ചിറ്റാരി മലയില്‍ ഖനന സ്ഥലം സന്ദർശിക്കാനെത്തിയ സര്‍വ്വകക്ഷി പ്രതിനിധികളെ പോലീസ് തടഞ്ഞു. പ്രതിനിധികളെത്തിയപ്പോൾ പ്രവേശന കവാടം ബാരിക്കേഡ് വെച്ച് തടസപ്പെടുത്തിയ നിലയിലായിരുന്നു.

## Article Content

വാണിമേല്‍: ചിറ്റാരി മലയില്‍ ഖനന സ്ഥലം സന്ദർശിക്കാനെത്തിയ സര്‍വ്വകക്ഷി പ്രതിനിധികളെ പോലീസ് തടഞ്ഞു. പ്രതിനിധികളെത്തിയപ്പോൾ പ്രവേശന കവാടം ബാരിക്കേഡ് വെച്ച് തടസപ്പെടുത്തിയ നിലയിലായിരുന്നു.

ഉള്ളില്‍ കടന്ന പ്രതിനിധികള്‍ മുകളിലേക്ക് പോകാന്‍ തയ്യാറെടുത്തപ്പോള്‍ പോലീസ് സമ്മതിച്ചില്ല. ഏറെ സമയത്തിന് ശേഷം പോലീസ് ക്വാറി ഉടമയെ വിളിച്ച് അനുവാദം വാങ്ങിയ ശേഷമേ ഖനന ഭൂമിയിലേക്ക് പോകാൻ അനുവദിച്ചുള്ളൂ.

നിരവധി പോലീസുകാരാണ് ഇവിടെ ഡ്യൂട്ടിയിലുള്ളത്. രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കരുതെന്ന പഞ്ചായത്ത് പ്രസിഡൻ്റ് ടി. പ്രദീപ് കുമാർ പോലീസിനെ ഓർമ്മിപ്പിച്ചു.

Police stopped an all-party delegation that arrived to inspect the mining site at Chittari Hill. The delegation was allowed to proceed only after police obtained permission from the quarry owner, following a delay at the barricaded entrance.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392922/chittari-hill-police-block-delegation)