---
title: "കളരിപാരമ്പര്യത്തിനൊപ്പം സാമൂഹിക സേവനവും; കെ. ജി. രാധാകൃഷ്ണൻ ഗുരുക്കൾക്ക് നാടിന്റെ ആദരവ്"
english_title: "KG Radhakrishnan Gurukkal Honoured for Martial Arts and Social Service"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392965/kg-radhakrishnan-gurukkal-honoured"
published_at: "2026-11-24T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b052a91dff1e_kg-radhakrishnan-gurukkal-honoured.jpg"
keywords: ["Kalaripayattu", "SocialService", "KeralaCulture", "AntiLiquorCampaign", "CommunityHonour"]
---

# കളരിപാരമ്പര്യത്തിനൊപ്പം സാമൂഹിക സേവനവും; കെ. ജി. രാധാകൃഷ്ണൻ ഗുരുക്കൾക്ക് നാടിന്റെ ആദരവ്

> **Lead Summary:** നിട്ടൂർ: കലാ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവും മദ്യനിരോധന സമിതിയുടെ അമരക്കാരനുമായ കെ. ജി. രാധാകൃഷ്ണൻ ഗുരുക്കളെ ആദരിച്ചു. പ്രശസ്ത കളരി ആചാര്യൻ വളപ്പിൽ കരുണൻ ഗുരുക്കളുടെ ശിഷ്യൻ കൂടിയാണ് അദ്ദേഹം.

## Article Content

നിട്ടൂർ: കലാ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവും മദ്യനിരോധന സമിതിയുടെ അമരക്കാരനുമായ കെ. ജി. രാധാകൃഷ്ണൻ ഗുരുക്കളെ ആദരിച്ചു. പ്രശസ്ത കളരി ആചാര്യൻ വളപ്പിൽ കരുണൻ ഗുരുക്കളുടെ ശിഷ്യൻ കൂടിയാണ് അദ്ദേഹം.

കടത്തനാടൻ കളരി സംഘത്തിന്റെ നിട്ടൂർ ശാഖയിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ആദരവ്. കടത്തനാട്ടിലെ കലാ-സാംസ്‌കാരിക പ്രവർത്തകരായ എം. വിനോദൻ, സി. പി. അശോകൻ എന്നിവരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ അരുൺ നിട്ടൂരാൻ, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗം എൻ. പി. പുരുഷു എന്നിവർ ചേർന്ന് രാധാകൃഷ്ണൻ ഗുരുക്കളെ ആദരിച്ചു.

കലാ-സാംസ്‌കാരിക മേഖലകളിലും മദ്യനിരോധന പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്ന രാധാകൃഷ്ണൻ ഗുരുക്കളുടെ സേവനങ്ങളെ മാനിച്ചായിരുന്നു ആദരവ്.

ചടങ്ങിൽ അജീഷ് വട്ടോളി, സതീഷ് കെ. പി., ഗോകുൽ കെ. ജി. എന്നിവർ സംസാരിച്ചു.

KG Radhakrishnan Gurukkal was honoured at a ceremony organised by the Nittoor branch of the Kadhathanadan Kalari Sangham. A disciple of Vallappil Karunan Gurukkal, he was recognised for his active role in arts, culture and anti-liquor campaigns.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392965/kg-radhakrishnan-gurukkal-honoured)