---
title: "നാടിൻ്റെ പ്രതിരോധം; ലഹരിക്കെതിരെ ജാഗ്രതയുമായി നാദാപുരത്ത് തൂഫാൻ ഗ്രാമസഭ"
english_title: "Tufan Gram Sabha in Nadapuram rallies public vigilance against drugs"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/393025/nadapuram-tufan-gram-sabha-drug-awareness"
published_at: "2026-11-24T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b059f271b381_nadapuram-tufan-gram-sabha-drug-awareness.jpg"
keywords: ["DrugAwareness", "KeralaNews", "CommunityAction", "Nadapuram", "PublicSafety"]
---

# നാടിൻ്റെ പ്രതിരോധം; ലഹരിക്കെതിരെ ജാഗ്രതയുമായി നാദാപുരത്ത് തൂഫാൻ ഗ്രാമസഭ

> **Lead Summary:** നാദാപുരം: ലഹരിക്കെതിരെയുള്ള പോരാട്ടം വെറും പ്രസംഗങ്ങളിൽ ഒതുങ്ങരുതെന്ന് തെളിയിച്ച ഗ്രാമസഭയായി മാറി നാദാപുരം ഗ്രാമപഞ്ചായത്ത് 24-ാം വാർഡിലെ തൂഫാൻ ഗ്രാമസഭ. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒത്തുചേർന്ന സഭയിൽ ലഹരിക്കെതിരെ ജാഗ്രത പുലർത്താൻ ഒരുമിച്ച് തീരുമാനമെടുത്താണ് എല്ലാവരും മടങ്ങിയത്.

## Article Content

നാദാപുരം: ലഹരിക്കെതിരെയുള്ള പോരാട്ടം വെറും പ്രസംഗങ്ങളിൽ ഒതുങ്ങരുതെന്ന് തെളിയിച്ച ഗ്രാമസഭയായി മാറി നാദാപുരം ഗ്രാമപഞ്ചായത്ത് 24-ാം വാർഡിലെ തൂഫാൻ ഗ്രാമസഭ. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒത്തുചേർന്ന സഭയിൽ ലഹരിക്കെതിരെ ജാഗ്രത പുലർത്താൻ ഒരുമിച്ച് തീരുമാനമെടുത്താണ് എല്ലാവരും മടങ്ങിയത്.

തൂഫാൻ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഗ്രാമസഭ നാദാപുരം സർക്കിൾ ഇൻസ്പെക്ടർ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.

തൂഫാൻ പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും ലളിതമായ ഭാഷയിൽ വിശദീകരിച്ച അദ്ദേഹം, ലഹരി എങ്ങനെയാണ് ഒരു കുടുംബത്തെയും ഒരു നാടിനെയും തകർക്കുന്നതെന്ന് ഓർമ്മിപ്പിച്ചു.

വാർഡിൽ ലഹരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. ലഹരി വിപത്തിനെതിരെ സമൂഹം എപ്പോഴും ജാഗ്രത പുലർത്തണമെന്നും ജനകീയ പങ്കാളിത്തത്തോടെ മാത്രമേ ഈ പോരാട്ടം വിജയിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

വാർഡ് മെമ്പർ അബ്ബാസ് കണെക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ കരീം കണ്ണോത്ത് സ്വാഗതം ആശംസിച്ചു. ആശാ വർക്കർ രജിഷ നന്ദി പറഞ്ഞു.

ഗ്രാമസഭയോടനുബന്ധിച്ച് സംഘടിപ്പിച്ച എ.ഐ. അവയർനസ് ക്ലാസ് ഏറെ ശ്രദ്ധ നേടി. ക്ലാസിന് പി.പി. റഫ്നസ് നേതൃത്വം നൽകി. പുതിയ കാലത്തെ സാങ്കേതിക വിദ്യകളെക്കുറിച്ചും അവയുടെ ഗുണദോഷങ്ങളെക്കുറിച്ചും ജനങ്ങൾക്ക് വ്യക്തമായ ധാരണ നൽകാൻ ക്ലാസിന് കഴിഞ്ഞു. വിബിജി റാംജി (VGPP) പദ്ധതിയെക്കുറിച്ച് റസിയ സംസാരിച്ചു.

ചോദ്യങ്ങളും സംശയങ്ങളുമായി ജനങ്ങൾ സജീവമായി പങ്കെടുത്തതോടെ ഗ്രാമസഭ വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

A Tufan gram sabha held in Nadapuram’s 24th ward focused on mobilizing residents against drug abuse, with participation from children to elders. The meeting, inaugurated by Nadapuram Circle Inspector K. Muraleedharan, also featured an AI awareness class and drew active community engagement.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/393025/nadapuram-tufan-gram-sabha-drug-awareness)