---
title: "ഇരിങ്ങണ്ണൂരിലെ കർഷക പ്രസ്ഥാനത്തിന്റെ സംഘാടകൻ; കിടഞ്ഞോത്ത് ബാലന്റെ നിര്യാണത്തിൽ പൗരാവലി അനുശോചിച്ചു"
english_title: "Kidanjoth Balan, Organiser of Iringannur Farmers’ Movement, Dies"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/393026/iringannur-farmers-movement-organiser-dies"
published_at: "2026-11-24T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b05a183b1fa2_iringannur-farmers-movement-organiser-dies.jpg"
keywords: ["KeralaNews", "Cpm", "Iringannur", "FarmersMovement", "Obituary"]
---

# ഇരിങ്ങണ്ണൂരിലെ കർഷക പ്രസ്ഥാനത്തിന്റെ സംഘാടകൻ; കിടഞ്ഞോത്ത് ബാലന്റെ നിര്യാണത്തിൽ പൗരാവലി അനുശോചിച്ചു

> **Lead Summary:** ഇരിങ്ങണ്ണൂർ: സി.പി.എം. ലോക്കൽ കമ്മിറ്റി അംഗവും ഇരിങ്ങണ്ണൂർ ബ്രാഞ്ച് അംഗവുമായിരുന്ന കിടഞ്ഞോത്ത് ബാലന്റെ നിര്യാണത്തിൽ ഇരിങ്ങണ്ണൂരിലെ പൗരാവലി അനുശോചിച്ചു.

## Article Content

ഇരിങ്ങണ്ണൂർ: സി.പി.എം. ലോക്കൽ കമ്മിറ്റി അംഗവും ഇരിങ്ങണ്ണൂർ ബ്രാഞ്ച് അംഗവുമായിരുന്ന കിടഞ്ഞോത്ത് ബാലന്റെ നിര്യാണത്തിൽ ഇരിങ്ങണ്ണൂരിലെ പൗരാവലി അനുശോചിച്ചു.

ഇരിങ്ങണ്ണൂർ പ്രദേശത്ത് കർഷക-കർഷകതൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയായിരുന്നു കിടഞ്ഞോത്ത് ബാലനെന്ന് പ്രാസംഗികർ അനുസ്മരിച്ചു.

എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ അധ്യക്ഷത വഹിച്ചു. ടി. അനിൽകുമാർ, ടി.പി. പുരുഷു, ടി.കെ. അരവിന്ദാക്ഷൻ, കെ. രാജൻ, പി.കെ. അഷറഫ്, ഗംഗാധരൻ പാച്ചാക്കര, വത്സരാജ് മണലാട്ട്, എം.കെ. പ്രേമദാസ്, സന്തോഷ് കക്കാട്ട്, വി.പി. പവിത്രൻ, വി.പി. സുരേന്ദ്രൻ, എം. ബാലൻ, സി.കെ. ബാലൻ, സി.കെ. ദാമു, എം. രാജൻ എന്നിവർ സംസാരിച്ചു.

Citizens in Iringannur condoled the death of Kidanjoth Balan, a CPM local committee member and Iringannur branch member. Speakers recalled his role in building the farmers’ and agricultural labourers’ movement in the region.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/393026/iringannur-farmers-movement-organiser-dies)