---
title: "പൊലീസിനും പ്രതികാരമോ?: ചിറ്റാരി സമരസമിതി ചെയർമാൻ പി.ബി. ബൈജുവിനെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തു"
english_title: "Police Accused of Vendetta as Chittari Protest Committee Chairman Arrested at Home"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/393044/chittari-protest-chairman-arrested-home"
published_at: "2026-11-24T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b05bea880fdd_chittari-protest-chairman-arrested-home.jpg"
keywords: ["KeralaNews", "PoliceAction", "QuarryProtest", "EnvironmentalIssue", "ProtestCommittee"]
---

# പൊലീസിനും പ്രതികാരമോ?: ചിറ്റാരി സമരസമിതി ചെയർമാൻ പി.ബി. ബൈജുവിനെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തു

> **Lead Summary:** നാദാപുരം: നാടിനും നാളത്തെ തലമുറയ്ക്കും വേണ്ടി നിസ്വാർത്ഥമായി പൊരുതുന്ന പൊതുപ്രവർത്തകരോട് പൊലീസ് പകയും പ്രതികാരവും തുടരുന്നതായി ആരോപണം. വാണിമേൽ ചിറ്റാരി ഖനനത്തിനെതിരായ സമരത്തിന് നേതൃത്വം നൽകുന്ന സമരസമിതി ചെയർമാൻ പി.ബി. ബൈജുവിനെ വീട്ടിൽ കയറി പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

നാദാപുരം: നാടിനും നാളത്തെ തലമുറയ്ക്കും വേണ്ടി നിസ്വാർത്ഥമായി പൊരുതുന്ന പൊതുപ്രവർത്തകരോട് പൊലീസ് പകയും പ്രതികാരവും തുടരുന്നതായി ആരോപണം. വാണിമേൽ ചിറ്റാരി ഖനനത്തിനെതിരായ സമരത്തിന് നേതൃത്വം നൽകുന്ന സമരസമിതി ചെയർമാൻ പി.ബി. ബൈജുവിനെ വീട്ടിൽ കയറി പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ സർവകക്ഷി രാഷ്ട്രീയ നേതൃത്വം ഖനനസ്ഥലം സന്ദർശിച്ചതിന് പിന്നാലെയാണ് പ്രതികാര നടപടിയെന്നോണം ബൈജുവിനെ അറസ്റ്റ് ചെയ്തതെന്നാണ് സമരസമിതിയുടെ ആരോപണം.

സർവകക്ഷി സംഘത്തിന്റെ സന്ദർശനം തടയാൻ പൊലീസ് ബാരിക്കേഡ് വെച്ച് ശ്രമിച്ചിരുന്നു. ക്വാറി ഉടമയുടെ സമ്മതമില്ലാതെ കടത്തിവിടില്ലെന്നായിരുന്നു പൊലീസ് നിലപാട്. സന്ദർശന സമയത്ത് പോലും ഖനന പ്രവർത്തനം നിർത്തിവെക്കാൻ തയ്യാറായില്ലെന്നും സമരസമിതി ആരോപിച്ചു.

ഖനന മാഫിയ പൊലീസിനെ സ്വാധീനിച്ച് നാട്ടിലെ ജനങ്ങളെയും രാഷ്ട്രീയ നേതൃത്വങ്ങളെയും വെല്ലുവിളിക്കുകയാണെന്നാണ് സമരസമിതി ചൂണ്ടിക്കാട്ടി.

മലയോരത്ത് ഗുണ്ടകളെ ഇറക്കി വാണിമേൽക്കാരുടെ അഭിമാനത്തെ വെല്ലുവിളിക്കുന്ന ക്വാറി മാഫിയാ സംഘത്തെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ ഫലം ആത്മഹത്യാപരമായിരിക്കുമെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു.

ഇതൊരു പാരിസ്ഥിതിക പ്രശ്നം മാത്രമല്ലെന്നും നാടിന് വരാൻ പോകുന്ന ദുരന്തത്തെക്കുറിച്ച് നാട്ടിലെ ആകെ ജനങ്ങളുടെ പ്രതിനിധികളായ രാഷ്ട്രീയ നേതൃത്വങ്ങൾ ഒന്നായി ആവശ്യപ്പെട്ടിട്ടും ഖനനം നിർത്തിവെക്കാൻ കൂട്ടാക്കാത്ത സംഘത്തിനെതിരെയുള്ള പോരാട്ടം കൂടിയാണിതെന്നും സമരസമിതി വ്യക്തമാക്കി.

ഈ പോരാട്ടത്തിൽ പരാജയപ്പെട്ടാൽ മലയോരത്ത് നിരവധി ഖനന മാഫിയാ സംഘങ്ങൾ ഉദയം ചെയ്യുമെന്നും സമരസമിതി മുന്നറിയിപ്പ് നൽകി. നാടിന്റെ അഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ എല്ലാവരും ഒത്തുചേരണമെന്നും സർവകക്ഷി സമര സമിതി ആഹ്വാനം ചെയ്തു.

Police arrested P.B. Baiju, chairman of the protest committee leading the agitation against quarrying in Chittari, from his home, prompting allegations of retaliation. The committee said the arrest came soon after an all-party delegation visited the quarry site and accused police of protecting the quarry operator.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/393044/chittari-protest-chairman-arrested-home)