---
title: "ചിറ്റാരിയിൽ ഖനന മാഫിയയുടെ വെല്ലുവിളി; സർവകക്ഷി ആക്ഷൻ കമ്മിറ്റി നിലപാട് ശക്തമാക്കുന്നു"
english_title: "Mining Mafia Challenge in Chittari; All-Party Committee Hardens Stance"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/393177/chittari-mining-mafia-all-party-stance"
published_at: "2026-11-25T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06eba7d8aca_chittari-mining-mafia-all-party-stance.jpg"
keywords: ["MiningMafia", "AllPartyCommittee", "KeralaPolitics", "QuarryIssue", "PoliceCase"]
---

# ചിറ്റാരിയിൽ ഖനന മാഫിയയുടെ വെല്ലുവിളി; സർവകക്ഷി ആക്ഷൻ കമ്മിറ്റി നിലപാട് ശക്തമാക്കുന്നു

> **Lead Summary:** നാദാപുരം : ചിറ്റാരിമലയിലെ ഖനനം നിർത്തിവെക്കണമെന്ന സർവകക്ഷി രാഷ്ട്രീയ പാർട്ടികളുടെ അഭ്യർഥനയെ വെല്ലുവിളിച്ചുകൊണ്ട് ഖനന പ്രവർത്തനങ്ങൾ സജീവമാക്കിയ ഖനന മാഫിയയുടെ വെല്ലുവിളിക്കെതിരെ സർവകക്ഷി സംഘം നിലപാട് കടുപ്പിക്കുന്നു.

## Article Content

നാദാപുരം : ചിറ്റാരിമലയിലെ ഖനനം നിർത്തിവെക്കണമെന്ന സർവകക്ഷി രാഷ്ട്രീയ പാർട്ടികളുടെ അഭ്യർഥനയെ വെല്ലുവിളിച്ചുകൊണ്ട് ഖനന പ്രവർത്തനങ്ങൾ സജീവമാക്കിയ ഖനന മാഫിയയുടെ വെല്ലുവിളിക്കെതിരെ സർവകക്ഷി സംഘം നിലപാട് കടുപ്പിക്കുന്നു.

ഖനന സ്ഥലം സന്ദർശിച്ച സർവകക്ഷി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ക്വാറി ഉടമകൾ വാശി പിടിക്കുന്നത് പോലീസിന് തലവേദനയാവുകയാണ്. പോലീസിലെ ഒരു വിഭാഗം ഭരണകക്ഷി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കേസെടുക്കുന്നതിനെതിരാണ്.

എന്നാൽ ഉടമകളും പോലീസിലെ ചില ഉന്നതരും സമ്മർദ്ദം കടുപ്പിക്കുകയാണ്. ഇന്നലെയും സമരസമിതി പ്രവർത്തകരുടെ പേരിൽ പുതിയ കേസുകൾ ചാർജ് ചെയ്തു.

28-ാം തീയതി സർവകക്ഷി യോഗം വീണ്ടും ചേരുകയാണ്. 30-ാം തീയതി സർവകക്ഷി സംഘത്തിന്റെ നേതൃത്വത്തിൽ വിലങ്ങാട് മുതൽ വാണിമേൽ വരെ വാഹന പ്രചരണ ജാഥ സംഘടിപ്പിക്കും. ഡിസംബർ ആദ്യവാരം ജനകീയ കൺവൻഷൻ വിളിച്ചുചേർക്കും. ഇതിനിടയിൽ നിയമനടപടികൾ സ്വീകരിക്കാൻ ഗ്രാമപഞ്ചായത്ത് ബോഡ് യോഗം ഇന്നലെ തീരുമാനമെടുത്തു.

All-party leaders in Chittari are intensifying their stance after quarry operations resumed despite repeated calls to halt mining in Chittarimala. The issue has triggered fresh police cases, mounting pressure on local leaders, and plans for renewed meetings, a vehicle campaign, and a public convention.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/393177/chittari-mining-mafia-all-party-stance)