---
title: "പ്രതിഭാ സംഗമം; രക്ഷിതാക്കൾ കുട്ടികളെ ചേർത്ത് പിടിക്കണം - കെ എം അഭിജിത്ത് എം എൽ എ"
english_title: "Talent Meet: Parents Must Embrace Children, Says K M Abhijith MLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/393180/talent-meet-parents-embrace-children"
published_at: "2026-11-25T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06ece97b257_talent-meet-parents-embrace-children.jpg"
keywords: ["Education", "KeralaNews", "Nadapuram", "StudentAwards", "DrugAwareness"]
---

# പ്രതിഭാ സംഗമം; രക്ഷിതാക്കൾ കുട്ടികളെ ചേർത്ത് പിടിക്കണം - കെ എം അഭിജിത്ത് എം എൽ എ

> **Lead Summary:** നാദാപുരം : സമൂഹത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് വ്യാപനത്തിൽ നിന്ന് രക്ഷ നേടാനും കുട്ടികളുടെ അക്രമവാസനകളിൽ നിന്ന് അവരെ മാറ്റി നിർത്താനും കുട്ടികളെ ചേർത്ത് പിടിക്കാനും അവരോടൊപ്പം സമയം ചെലവഴിക്കാനും രക്ഷിതാക്കൾ സമയം കണ്ടെത്തണമെന്ന് കെ എം അഭിജിത്ത് എം എൽ എ പറഞ്ഞു.

## Article Content

നാദാപുരം : സമൂഹത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് വ്യാപനത്തിൽ നിന്ന് രക്ഷ നേടാനും കുട്ടികളുടെ അക്രമവാസനകളിൽ നിന്ന് അവരെ മാറ്റി നിർത്താനും കുട്ടികളെ ചേർത്ത് പിടിക്കാനും അവരോടൊപ്പം സമയം ചെലവഴിക്കാനും രക്ഷിതാക്കൾ സമയം കണ്ടെത്തണമെന്ന് കെ എം അഭിജിത്ത് എം എൽ എ പറഞ്ഞു.

നാദാപുരം ഗവൺമെന്റ് യു പി സ്കൂളിൽ നടന്ന പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ പി ടി എ പ്രസിഡന്റ് സി കെ നാസർ അധ്യക്ഷത വഹിച്ചു.

അഖിലേന്ത്യാ തലത്തിൽ ഇൻസ്പയർ അവാർഡ് പ്രൊജക്ട് വിജയി സൂര്യ കിരൺ, പ്രൊജക്ട് ഗൈഡ് മൊയ്തു മാസ്റ്റർ, ജില്ലാ തലത്തിൽ റോബോട്ടിക് പ്രൊജക്ട് അവതരണത്തിൽ രണ്ടാം സ്ഥാനം നേടിയ ടീമംഗങ്ങൾ, എൽ എസ് എസ്, യു എസ് എസ് വിജയികൾ എന്നിവരെ പരിപാടിയിൽ വെച്ച് ആദരിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുന്നി ഉപഹാര സമർപ്പണം നടത്തി. നാദാപുരം എ ഇ ഒ സി എച്ച് സനൂപ് മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി വി ജയലക്ഷ്മി, ബ്ലോക്ക് മെമ്പർ സുമയ്യ പാട്ടത്തിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അബ്ബാസ് കണേക്കൽ, സുമയ്യ ജാബിർ, ബിപിസി കെ.വി. കുഞ്ഞമ്മദ് മാസ്റ്റർ, എം പി.ടി.എ പ്രസിഡന്റ് സമീറ, ബംഗ്ലത്ത് മുഹമ്മദ്, കെ. അബ്ദുൽ ഖാദർ, റഹീം കോറോത്ത്, ടി. റിനീഷ്, ടി.വി. കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ എം സി അബ്ദുൽ ഗഫൂർ സ്വാഗതവും മിനി ടീച്ചർ നന്ദിയും പറഞ്ഞു.

At a talent meet held at Nadapuram Government UP School, K M Abhijith MLA urged parents to spend time with their children and keep them away from drugs and violent tendencies. The event honoured Inspire Award winner Surya Kiran, the project guide, robotics team members, and LSS and USS achievers.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/393180/talent-meet-parents-embrace-children)