---
title: "വില്യാപ്പള്ളി എം.ജെ.വി.എച്ച്.എസ്.എസിൽ 'വിംഗ്സ്' പദ്ധതിക്കും രണ്ടാം എസ്പിസി യൂണിറ്റിനും  തുടക്കം, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദ്ഘാടനം നിർവഹിക്കും"
english_title: "WINGS Project and Second SPC Unit to Be Launched at Viliyappalli MJVHSS"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/393210/viliyappalli-wings-project-second-spc-unit-launch"
published_at: "2026-11-25T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0719b4befd3_viliyappalli-wings-project-second-spc-unit-launch.jpg"
keywords: ["WingsProject", "SPCUnit", "ViliyappalliSchool", "GeneralEducation", "StudentAchievement"]
---

# വില്യാപ്പള്ളി എം.ജെ.വി.എച്ച്.എസ്.എസിൽ 'വിംഗ്സ്' പദ്ധതിക്കും രണ്ടാം എസ്പിസി യൂണിറ്റിനും  തുടക്കം, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദ്ഘാടനം നിർവഹിക്കും

> **Lead Summary:** വില്യാപ്പള്ളി: വില്യാപ്പള്ളി എം.ജെ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ വിദ്യാഭ്യാസ മുന്നേറ്റ പരിപാടിയായ 'വിംഗ്സ്' പദ്ധതിയുടെയും സംസ്ഥാനത്ത് ആദ്യമായി ഹൈസ്കൂൾ തലത്തിൽ ലഭിച്ച രണ്ടാം SPC യൂണിറ്റിന്റെയും ഉദ്ഘാടനം നവംബർ 27 വെള്ളിയാഴ്ച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിക്കും.

## Article Content

വില്യാപ്പള്ളി: വില്യാപ്പള്ളി എം.ജെ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ വിദ്യാഭ്യാസ മുന്നേറ്റ പരിപാടിയായ 'വിംഗ്സ്' പദ്ധതിയുടെയും സംസ്ഥാനത്ത് ആദ്യമായി ഹൈസ്കൂൾ തലത്തിൽ ലഭിച്ച രണ്ടാം SPC യൂണിറ്റിന്റെയും ഉദ്ഘാടനം നവംബർ 27 വെള്ളിയാഴ്ച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിക്കും.

'എം.ജെ പ്രഭാമയം 2026' എന്ന പേരിൽ ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുള്ള അധ്യക്ഷത വഹിക്കും.

സിവിൽ സർവീസ്, NEET, JEE തുടങ്ങിയ ദേശീയതല മത്സര പരീക്ഷകൾക്ക് വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് 'വിംഗ്സ്' പദ്ധതിയുടെ ലക്ഷ്യം. എട്ടാം ക്ലാസിലെ മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന 40 വിദ്യാർഥികളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകും.

പദ്ധതിക്കായി ആധുനിക രീതിയിൽ സജ്ജീകരിച്ച സ്മാർട്ട് ക്ലാസ് റൂമിന്റെ സമർപ്പണവും ചടങ്ങിൽ നടക്കും. VMJ ഖത്തർ ചാപ്റ്ററിന്റെ അലിഫ് വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയത്.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിൽ രണ്ടാമത്തെ യൂണിറ്റ് (അഡീഷണൽ ബാച്ച്) ലഭിക്കുന്ന കേരളത്തിലെ ആദ്യ ഹൈസ്കൂൾ എന്ന ചരിത്രനേട്ടവും എം.ജെ.വി.എച്ച്.എസ്.എസിന് സ്വന്തം. പുതിയ SPC ബാച്ചിന്റെ ഔദ്യോഗിക ഉദ്ഘാടനവും ചടങ്ങിൽ നടക്കും.

2025-26 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ 'പ്രതിഭാ സംഗമ'ത്തിൽ ആദരിക്കും. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ VMJ ഖത്തർ ചാപ്റ്ററും ഒമ്പത് എ പ്ലസ് നേടിയവരെ VMJ ദുബായ് കമ്മിറ്റിയും ഉപഹാരങ്ങൾ നൽകി അനുമോദിക്കും. പുതിയ സ്കൗട്ട് യൂണിറ്റിന്റെ പ്രഖ്യാപനം വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രഭാകരൻ മാസ്റ്റർ നിർവഹിക്കും.

ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് IPS, വടകര സബ് കളക്ടർ & RDO അർച്ചന പി.പി. IAS എന്നിവർ മുഖ്യാതിഥികളാകും. ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, VMJ പ്രവാസി ചാപ്റ്റർ ഭാരവാഹികൾ, പി.ടി.എ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. വൈകുന്നേരം 6.30 മുതൽ കുട്ടികളുടെ കലാപരിപാടികളും ബാദുഷ, സൽമാൻ, ജാസിർ മുഹമ്മദ് എന്നിവർ നയിക്കുന്ന 'മ്യൂസിക് നൈറ്റും' ഉണ്ടാകും.

**പത്രസമ്മേളനത്തിൽ പങ്കെടുത്തവർ:** തയ്യിൽ കുഞ്ഞബ്ദുള്ള ഹാജി (പ്രസിഡന്റ്, വി.എം.ജെ.), എം. പി. ഷാജഹാൻ (ചെയർമാൻ, സംഘാടക സമിതി), ആർ. ഷംസുദ്ദീൻ (ജനറൽ കൺവീനർ, സംഘാടക സമിതി), പി. ഷെരീഫ് (പ്രിൻസിപ്പൽ, വി.എച്ച്.എസ്.ഇ), നസീർ പി പി കെ (വി.എം.ജെ ഖത്തർ ചാപ്റ്റർ ഓർഗനൈസിങ് സെക്രട്ടറി), എം. കെ. റഫീഖ് (കൺവീനർ, പബ്ലിസിറ്റി കമ്മിറ്റി).

At Viliyappalli MJVHSS, the WINGS educational initiative and the school’s second SPC unit will be inaugurated on Friday by General Education Minister Adv. N. Shamsudheen. The event will also mark the dedication of a smart classroom, felicitation of top-performing students, and the launch of new school activities.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/393210/viliyappalli-wings-project-second-spc-unit-launch)