---
title: "ചിട്ടി പൊട്ടിയെന്ന്; ഗുരുവായൂരപ്പൻ ചിട്ടിഫണ്ടിൽ ചേർന്നവർക്ക് കിട്ടാനുള്ളത് ഒരു കോടിയോളം രൂപ"
english_title: "Subscribers Await Nearly ₹1 Crore from Guruvayoorappan Chitty Fund"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/393211/guruvayoorappan-chitty-fund-fraud"
published_at: "2026-11-25T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b071a63095f7_guruvayoorappan-chitty-fund-fraud.jpg"
keywords: ["ChittyFund", "FraudComplaint", "Nadapuram", "KeralaNews", "FinancialFraud"]
---

# ചിട്ടി പൊട്ടിയെന്ന്; ഗുരുവായൂരപ്പൻ ചിട്ടിഫണ്ടിൽ ചേർന്നവർക്ക് കിട്ടാനുള്ളത് ഒരു കോടിയോളം രൂപ

> **Lead Summary:** നാദാപുരം: ഗുരുവായൂരപ്പൻ ചിട്ടിഫണ്ടിൽ ചേർന്നവർക്ക് കാലാവധി പൂർത്തിയായിട്ടും കിട്ടാനുള്ളത് ഒരു കോടിയോളം രൂപ. നാദാപുരം, കുറ്റ്യാടി ഓഫീസുകളിൽ നിന്ന് വണ്ടി ചെക്ക് നൽകി കബളിപ്പിച്ചതായി പണം നഷ്ടപ്പെട്ടവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

## Article Content

നാദാപുരം: ഗുരുവായൂരപ്പൻ ചിട്ടിഫണ്ടിൽ ചേർന്നവർക്ക് കാലാവധി പൂർത്തിയായിട്ടും കിട്ടാനുള്ളത് ഒരു കോടിയോളം രൂപ. നാദാപുരം, കുറ്റ്യാടി ഓഫീസുകളിൽ നിന്ന് വണ്ടി ചെക്ക് നൽകി കബളിപ്പിച്ചതായി പണം നഷ്ടപ്പെട്ടവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വടകര സ്വദേശികളുടെ ഉടമസ്ഥതയിൽ ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗുരുവായൂരപ്പൻ ചിട്ടിഫണ്ട് ഉടമകൾ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി.

ചിട്ടി കാലാവധി പൂർത്തിയായിട്ടും ലേലം വിളിച്ചവർക്ക് പണം നൽകാൻ തയാറാകാത്തതിനെ തുടർന്ന് നൂറിലധികം വരിക്കാർ നാദാപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

നാദാപുരം, കുറ്റ്യാടി, വടകര മേഖലകളിലെ ചെറുകിട വ്യാപാരികളും ഓട്ടോ-ടാക്സി തൊഴിലാളികളുമാണ് തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും.

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ മൂന്ന് ബ്രാഞ്ചുകളിൽ നിന്നായി 150-ലേറെ പേരിൽ നിന്നായി ഒരു കോടി രൂപയോളം ഉടമകൾ തട്ടിയെടുത്തതായി ഇരയായവർ നാദാപുരം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വ്യാപാരികളിൽ നിന്ന് ദിവസേന പണം കളക്ട് ചെയ്തായിരുന്നു ചിട്ടിഫണ്ട്. സാധാരണക്കാരായ വ്യാപാരികളെയും ടാക്സി ഡ്രൈവർമാരെയും ചിട്ടിയിൽ ചേർന്നവരിൽ ഏറെയും.

തങ്ങളുടെ അധ്വാനഫലമായ തുക തിരിച്ചുകിട്ടാൻ മാസങ്ങളായി സ്ഥാപന ഉടമകളുടെ ഓഫീസുകൾ കയറിയിറങ്ങുകയാണ് ഈ സാധാരണക്കാർ. എന്നാൽ അനുകൂലമായ യാതൊരു പ്രതികരണവും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

പോലീസിൽ പരാതി നൽകിയതിന് പുറമെ, പണം തിരികെ ലഭിക്കുന്നത് വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ഇരകളുടെ തീരുമാനം. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും പണം വീണ്ടെടുത്തു നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

വാർത്താസമ്മേളനത്തിൽ കെ ചന്ദ്രശേഖരൻ, ഫാദിയ നദ്ലി ഒ പി, ചന്ദ്രൻ, പ്രവീൺ കായക്കൊടി, രമേശൻ കുറ്റ്യാടി, രതിൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Subscribers of the Guruvayoorappan Chitty Fund in Nadapuram say they are yet to receive nearly ₹1 crore even after their chits matured. More than 100 investors have filed a police complaint, alleging financial fraud and demanding a full investigation and recovery of their money.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/393211/guruvayoorappan-chitty-fund-fraud)