---
title: "എൽഡിഎഫ് പ്രതിഷേധ കൂട്ടായ്മ; വി ഡി സതീഷൻ ബിജെപിക്ക് ഒത്താശ ചെയ്ത് കേരളം ഭരിക്കുകയാണ് - എം മെഹബൂബ്"
english_title: "LDF protest meeting: V D Satheesan is aiding BJP, says M Mehboob"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/393330/ldf-protest-meeting-vd-satheesan-bjp-m-mehboob"
published_at: "2026-11-26T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0838fcd863e_ldf-protest-meeting-vd-satheesan-bjp-m-mehboob.jpg"
keywords: ["LDF", "CPIM", "VDSatheesan", "BJP", "KeralaPolitics"]
---

# എൽഡിഎഫ് പ്രതിഷേധ കൂട്ടായ്മ; വി ഡി സതീഷൻ ബിജെപിക്ക് ഒത്താശ ചെയ്ത് കേരളം ഭരിക്കുകയാണ് - എം മെഹബൂബ്

> **Lead Summary:** നാദാപുരം: വി ഡി സതീഷൻ ബിജെപിക്ക് ഒത്താശ ചെയ്ത് ഭരണം നടത്തുകയാണെന്ന് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു. മോഡി-വി ഡി സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ എൽഡിഎഫ് നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നാദാപുരത്ത് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

നാദാപുരം: വി ഡി സതീഷൻ ബിജെപിക്ക് ഒത്താശ ചെയ്ത് ഭരണം നടത്തുകയാണെന്ന് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു. മോഡി-വി ഡി സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ എൽഡിഎഫ് നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നാദാപുരത്ത് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ തിരുകിക്കയറ്റാൻ ഒത്താശ ചെയ്തത് യുഡിഎഫും മുസ്ലിം ലീഗുമാണ്. അഴിമതി നടത്തിയ മായൻ ഹാജിയെ ലീഗ് വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്ത് അവരോധിച്ചു.

കാലടി സർവകലാശാലയിലെ സംഭവം തെളിയിക്കുന്നത് അതാണ്. ബിജെപിയും യുഡിഎഫും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും മെഹബൂബ് പറഞ്ഞു. ശ്രീജിത്ത് മുടപ്പിലായി അധ്യക്ഷനായി.

ടി കെ രാജൻ, ബോബി മൂക്കൻതോട്ടം, ഇ പി ദാമോദരൻ, എ മോഹൻദാസ്, വി എ അമ്മദ് ഹാജി, രാധാകൃഷ്ണൻ പറമ്പത്ത്, കരിമ്പിൽ ദിവാകരൻ, പ്രേം രാജ് കായക്കൊടി, ബിജു കായക്കൊടി, കെ ജി ലത്തീഫ്, കരിമ്പിൽ വസന്ത എന്നിവർ സംസാരിച്ചു. പി പി ചാത്തു സ്വാഗതം പറഞ്ഞു.

At a protest meeting in Nadapuram, CPI(M) Kozhikode district secretary M Mehboob alleged that V D Satheesan is helping the BJP run the government. He also accused the UDF and the Muslim League of backing moves to include non-Muslims in the Waqf Board and said the Kalady University issue reflects the BJP-UDF nexus.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/393330/ldf-protest-meeting-vd-satheesan-bjp-m-mehboob)